2027 ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിന്റെ ഭാവിയെ പറ്റി ആശങ്കയുണ്ടെന്നു മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പ്രേക്ഷക താൽപര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചാൽ ഏകദിന ക്രിക്കറ്റിനെ പിന്തുടരാൻ ആരാധകർ ഉണ്ടാകുമോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ പാരമ്പര്യം കൊണ്ടും ടി20 ക്രിക്കറ്റ് വേഗതയും സ്വകാര്യ ലീഗുകളും കൊണ്ട് ജനകീയമാകുമ്പോൽ ഏകദിന ക്രിക്കറ്റ് ദിശയില്ലാത്ത അവസ്ഥയിലാണെന്ന് അശ്വിൻ പറഞ്ഞു. “2027 ലോകകപ്പിന് ശേഷം ഏകദിനത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഉറപ്പില്ല,” ‘ആഷ് കി ബാത്ത്’ എന്ന തന്റെ യൂട്യൂബ് ചാനലിൽ അശ്വിൻ വ്യക്തമാക്കി.Also Read: വൈറ്റ് ബോൾ ആധിപത്യം: ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ സമ്പൂർണ ഷെഡ്യൂൾബൈലാറ്ററൽ ഏകദിനങ്ങൾ പലപ്പോഴും യുവതാരങ്ങളെ പരീക്ഷിക്കുന്ന വേദിയായി മാറിയതും, ഓരോ മത്സരത്തിനും വ്യക്തമായ ലക്ഷ്യം ഇല്ലാത്തതും പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയ് ഹസാരെ ട്രോഫി പിന്തുടരുന്നുണ്ടെങ്കിലും, സയ്യദ് മുഷ്താഖ് അലി ട്രോഫിയെ പോലെ ആവേശം തോന്നുന്നില്ലെന്നും അശ്വിൻ പറഞ്ഞു.വിശാഖപട്ടണത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ടിക്കറ്റ് വിൽപ്പന കോഹ്‌ലിയുടെ സെഞ്ചുറിക്ക് ശേഷം ഉയർന്നതും, രോഹിത്തിന്റെ ആഭ്യന്തര മത്സരങ്ങൾ കാണാനുള്ള തിരക്കും , താരങ്ങളുടെ സാന്നിധ്യമാണ് ഇപ്പോഴും ജനങ്ങളെ ആകർഷിക്കുന്നതെന്ന് തെളിയിക്കുന്നുവെന്ന് അശ്വിൻ വിലയിരുത്തി. എന്നാൽ “രോഹിത്തും കോഹ്‌ലിയും ഏകദിനം വിടുമ്പോൾ എന്താകും?” എന്ന ചോദ്യം അദ്ദേഹം തുറന്നുവച്ചു.The post “രോഹിത്തും കോഹ്‌ലിയും ഏകദിനം വിട്ടാൽ എന്താകും?” ആശങ്ക പങ്കുവച്ച് അശ്വിൻ appeared first on Kairali News | Kairali News Live.