പാചകവാതകവില വീണ്ടും കൂട്ടി; ജനങ്ങള്‍ക്ക് ബിജെപി സർക്കാരിന്റെ പുതുവത്സരസമ്മാനം

Wait 5 sec.

ജനങ്ങൾക്ക് കേന്ദ്രസർക്കാർ ഇത്തവണ പുതുവത്സര ആശംസകള്‍ നേർന്നത് പാചക വാതക വില വർധിപ്പിച്ചാണ്. സാധാരണക്കാർക്ക് ഇരുട്ടടിയായി പുതുവർഷദിനത്തിൽ തന്നെ കൂട്ടിയത്, 19 കിലോ വാണിജ്യ സിലിണ്ടറിന് 111 രൂപയാണ്. ദില്ലിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1691 രൂപയായി. ഇതോടെ സാധാരണക്കാർക്ക് തിരിച്ചടിയായി ഭക്ഷ്യവസ്തുക്കൾക്ക് വിലയേറും.പുതുവത്സര ദിനത്തിൽ സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഇരുട്ടടി നൽകിക്കൊണ്ടാണ് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. മുംബൈയിൽ 1652.50 രൂപയായി സിലിണ്ടറിൻ്റെ വില ഉയർന്നു. കൊൽക്കത്തയിൽ 1795 രൂപയായും വർധിച്ചിട്ടുണ്ട്.ALSO READ: കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ; ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് നീക്കം ചെയ്യുംചെന്നൈയിൽ ആണ് ഏറ്റവും ഉയർന്ന വില, 19 കിലോ വാണിജ്യ സിലിണ്ടറിന് 1849.50 രൂപയാണ് ഇവിടെ ഈടാക്കുന്നത്. രാജ്യാന്തര എണ്ണ വില കുറഞ്ഞു നിൽക്കുമ്പോഴാണ് ഇപ്പോഴത്തെ നിരക്ക് വർധനവ് എന്നതും ശ്രദ്ധേയം. 2025 ജൂണിന് ശേഷമുള്ള ഉയർന്ന വർധനവാണ് ഈ പുതുവത്സരത്തിലേത്.വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ വലിയ വർധനവ് വരുമ്പോൾ ഹോട്ടലുകള്‍, തട്ടുകടകള്‍, എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയെ ഇത് വലിയ രീതിയിൽ ബാധിക്കും. ഇതോടെ ഭക്ഷ്യവസ്തുക്കൾക്കും വിലകൂടും. ജനങ്ങളുടെ ജീവിതം അനുദിനും കൂടുതൽ ദുരിതത്തിലാക്കുകയാണ് ബിജെപി സർക്കാർ.The post പാചകവാതകവില വീണ്ടും കൂട്ടി; ജനങ്ങള്‍ക്ക് ബിജെപി സർക്കാരിന്റെ പുതുവത്സരസമ്മാനം appeared first on Kairali News | Kairali News Live.