കുഞ്ഞുങ്ങളുടെ സുരക്ഷക്ക് വേണ്ടി സ്വന്തം ജീവനെ പറ്റി ഒരു നിമിഷം പോലും ആലോചിക്കാതെ കടലിൽ ചാടിയ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യു എസിലെ ബഹാമാസിൽ വെച്ച് കാർണിവൽ ക്രൂയിസ് കപ്പലിനും കപ്പൽത്തുറയ്ക്കും (Pier) ഇടയിലേക്ക് വീണുപോയ തന്റെ നാല് വയസുകാരിയായ മകളെ രക്ഷിക്കാനാണ് ഒരു അമ്മ കടലിലേക്ക് ചാടിയത്.ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ക്രൂയിസ് കപ്പലിൽ അവധി ആഘോഷിക്കവേ അപകടം നടന്നത്. നാല് വയസുള്ള പെൺകുട്ടി അബദ്ധത്തിൽ തീരത്ത് നങ്കൂരമിട്ടിരുന്ന കാർണിവൽ ക്രൂയിസ് ഷിപ്പിനും തുറമുഖത്തിനും ഇടയിലെ കടലിലേക്ക് കാൽ വഴുതി വീ‍ഴുകയായിരുന്നു. യാത്രക്കാർ ഒരു ഞെട്ടി നിൽക്കുമ്പോൾ, ഒരു നിമിഷം പോലും പാഴാക്കാതെ അമ്മയും കുട്ടി വീണ വിടവിലൂടെ താഴേക്ക് ചാടി.ALSO READ; ‘പലരുടെയും ഒരുമാസത്തെ ശമ്പളം ഒരു മണിക്കൂർ കൊണ്ട് നേടുന്നു…’: അമേരിക്കൻ എയർലൈൻസ് പൈലറ്റിന്‍റെ ശമ്പള വിവരം ലീക്കായി; ഞെട്ടി സോഷ്യൽ മീഡിയ View this post on Instagram A post shared by Raphousetv Hope (RHTV) (@raphousetv.hope)യാത്രക്കാർ ബഹളം വച്ചതോടെ, പാഞ്ഞെത്തിയ കപ്പൽ ജീവനക്കാർ ഒട്ടു വൈകാതെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപ്പോഴേക്കും മകളെ മുങ്ങിയെടുത്ത് ‘അമ്മ വെള്ളത്തിൽ കിടപ്പുണ്ടായിരുന്നു. തുടർന്ന് ലൈഫ് റിങ്ങും, ഗോവണിയും ഉപയോഗിച്ച് ഇരുവരെയും രക്ഷിച്ച് കപ്പലിൽ എത്തിക്കുകയായിരുന്നു. കരഘോഷത്തോടെയാണ് മറ്റ് യാത്രക്കാർ ഇവരെ സ്വീകരിച്ചത്. കുഞ്ഞുമായി ഡെക്കിലെത്തിയ ശേഷം പൊട്ടിക്കരയുന്ന അമ്മയേയും വീഡിയോയിൽ കാണാം. വീഡിയോ കണ്ട നിരവധി പേരാണ് അമ്മക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയത്.The post അവധി ആഘോഷത്തിനിടെ കുഞ്ഞ് കപ്പലിൽ നിന്നും വെള്ളത്തിൽ പോയി, കൂടെ ചാടി രക്ഷിച്ച് അമ്മ; വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.