കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജ്; യെലഹങ്കയിലെ ക്രൂരത; നേർക്കാഴ്ചകളുടെ റിപ്പോർട്ട്

Wait 5 sec.

കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിലൂടെ നൂറുകണക്കിന് കുടുംബങ്ങളാണ് യെലഹങ്കയിൽ പെരുവഴിയിലായത്. കുടിയൊഴിയുന്നതിനുള്ള നോട്ടീസോ മുന്നറിയിപ്പോ നൽകാതെ ബുൾഡോസർരാജിലൂടെ ഇരുന്നൂറോളം കുടുംബങ്ങളുടെ വീടും ജീവിത സ്വപ്നങ്ങളുമാണ് തകർന്ന് തരിപ്പണമാക്കപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയോടെയാണ് വൻ പോലീസ് സന്നാഹത്തോടെ യെലഹങ്കയ്ക്ക് സമീപമുള്ള കൊഗിലു ഗ്രാമത്തിലെ വീടുകൾ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) പൊളിച്ചുനീക്കിയത്. ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളാണ് കർണാടക സർക്കാരിന്റയെ ഈ ക്രൂരതയുടെ ഭവനരഹിതരായത്.രാജ്യത്തെ ഞെട്ടിച്ച കോൺഗ്രസ് സർക്കാരിന്റെ ഈ തേർവാഴ്ച, സംഭവം നടന്ന് ആദ്യമണിക്കൂറുകളിൽ തന്നെ കൈരളി ന്യൂസ് പുറംലോകത്തെത്തിച്ചു. കൊഗിലു ഗ്രാമത്തിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും അരങ്ങേറിയ ഭരണകൂട നെറികേടുകളും ജനങ്ങളുടെ ദുരിതവും കൈരളി ന്യൂസ് വാർത്താ സംഘം ജനങ്ങളിലേക്കെത്തിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെ കുടിയിറക്കപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്ന നിരവധി പേരുടെ കരളലിയിക്കുന്ന പ്രതികരണങ്ങളാണ് കൈരളി ന്യൂസിന്റെ കാമറ കണ്ണുകളിലൂടെ ജനങ്ങൾ കണ്ടത്.ALSO READ: യെലഹങ്ക കുടിയൊഴിപ്പിക്കൽ: കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; ദുരിതത്തിലായി നൂറുകണക്കിന് കുടുംബങ്ങൾചേരികളും മറ്റ്‌ വാസകേന്ദ്രങ്ങളും യന്ത്രഭീമന്മാരെ ഉപയോഗിച്ച്‌ പൊളിച്ചുകളയുന്നത്‌ ബിജെപി, കോൺഗ്രസ് സർക്കാരുകൾ ശീലമാക്കി കഴിഞ്ഞു. ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ബുൾഡോസർ രാജിലൂടെ സാധാരണക്കാരുടെ വീടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇടിച്ചു നിരത്തിയത് നമ്മൾ കണ്ടതാണ്. നീതിനിർവഹണം എന്ന പേരിൽ ബുൾഡോസർ രാജിനെ ആഘോഷിക്കുകയായിരുന്നു രാജ്യത്തെ ഭരണകൂടം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യെലഹങ്കയിൽ നാം കണ്ടത്.അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ക്രൂരതയെപ്പറ്റി കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ഫക്കീർ ലേ ഔട്ടിൽ സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആർ അശോകയടക്കമുള്ള ബിജെപി നേതാക്കളും ഇക്കാര്യം തന്നെ ആവർത്തിക്കുകയാണ് ചെയ്തത്. ഭവന പദ്ധതിയിലൂടെ വീട് നൽകുന്നത് അനധികൃത കുടിയേറ്റക്കാർക്കാണെന്നും കന്നഡക്കാർക്കാണ് വീട് നൽകേണ്ടതെന്നും പറഞ്ഞ് കന്നഡ വികാരം കത്തിക്കാനാണ് ബിജെപി ഈ സാഹചര്യത്തിൽ ശ്രമിക്കുന്നതെന്നും നാം കാണണം. അതേസമയം ഭൂമി കൈയ്യേറിയതിൽ ബംഗ്ലാദേശികളും ഹൈദരാബാദികളും ഒപ്പം മലയാളികളുമുണ്ടെന്ന വ്യാജ പ്രചാരണവുമായി കേരളത്തെ ആക്ഷേപിച്ച് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോകയും രംഗത്ത് വന്നു.ALSO READ: യെലഹങ്കയിലെ ബുൾഡോസർരാജ്: കോൺഗ്രസിനും ബിജെപിക്കും ഒരേ ശബ്ദം; വ്യാജ പ്രചാരണവുമായി കന്നഡ വികാരം കത്തിക്കാൻ ബിജെപി നേതാക്കൾഅതേസമയം സംഭവം വിവാദമായപ്പോൾ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ കർണാടക സർക്കാർ ഇതുവരെ തയ്യാറായില്ല. പുതുവർഷ ദിവസം യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ കൈമാറുമെന്ന പ്രഖ്യാപനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. 13 ആം ദിവസവും തകർത്തെറിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കഴിയുകയാണ് നൂറു കണക്കിന് മനുഷ്യർ.അർഹരായവർക്ക് ബൈപ്പനഹള്ളിയിൽ ജനുവരി 1 മുതൽ വീട് കൈമാറുമെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. എന്നാൽ വീട് എവിടെയാണ് നൽകുന്നത്, നൽകാനുള്ള വീടുകളുടെ നിർമാണം പൂർത്തിയായോ എന്നുൾപ്പെടെയുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ബുൾഡോസർ രാജ് നടപടിയിലൂടെയുണ്ടായ വിവാദത്തിൽ നിന്ന് തലയൂരാനുള്ള തന്ത്ര മാത്രമാണ് സർക്കാർ നടത്തിയ പുനരധിവാസ പ്രഖ്യാപനമെന്ന ആക്ഷേപമുയരുകയാണ്. പുനരധിവാസത്തിനായി അർഹരായവരെ കണ്ടെത്തുന്നതിനുള്ള സർവ്വേ നടപടികൾ പോലും പൂർത്തിയായിട്ടില്ല. ഫക്കീർ ലേ ഔട്ടിലും, വസീം ലേഔട്ടിലും വർഷങ്ങളായി താമസിക്കുന്നവരിൽ പലരും പുനരധിവാസ പട്ടികയിൽ ഇല്ല.അതേസമയം തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യമെങ്കിലും ഒരുക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ശുചിമുറികളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ കഴിയുന്നത്.ALSO READ: എസ്എഫ്ഐയുടെ കരുതല്‍: ‘ബുൾഡോസർ രാജിന്’ ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങൾ നൽകും; ആദര്‍ശ് എം സജികൈരളി ന്യൂസ് അടക്കം ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് ഈ സംഭവം ഏറ്റെടുക്കുകയും ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തത്. അതോടൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും ചെയ്‌തതോടെയാണ്‌ വിഷയം ദേശീയശ്രദ്ധയാകർഷിച്ചത്‌. കർണാടകയിലെ കോൺഗ്രസ് ഭരണകൂടവും മുഖ്യ പ്രതിപക്ഷമായ ബിജെപിയും ഇരകളെ തിരിഞ്ഞുനോക്കിയിട്ടില്ല. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിശ്ചയദാർഢ്യത്തോടെ നിലകൊള്ളുന്നത്‌ ഇടതുപക്ഷം മാത്രമാണെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കുകയാണ്‌ യെലഹങ്ക അരങ്ങേറിയ സംഭവങ്ങൾ.The post കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജ്; യെലഹങ്കയിലെ ക്രൂരത; നേർക്കാഴ്ചകളുടെ റിപ്പോർട്ട് appeared first on Kairali News | Kairali News Live.