തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര നിയമം പിൻവലിക്കണം, പുതിയ നിയമം ഗ്രാമീണ ജനതയുടെ ജീവനോപാധി ഇല്ലാതാക്കുന്നത്: CITU

Wait 5 sec.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര നിയമം പിൻവലിക്കണമെന്ന് സി ഐ ടി യു. തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തി, തൊഴിലാളികൾക്ക് കുറഞ്ഞത് 200 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തണമെന്ന് സി ഐ ടി യു അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന വിബി ജി റാം ജി ആക്ട് പിൻവലിക്കണമെന്ന പ്രമേയം ഐക്യകണ്ഠേനയാണ് അഖിലേന്ത്യാ സമ്മേളനം അംഗീകരിച്ചത്. തൊഴിലെന്ന അവകാശം ഔദാര്യമാക്കി മാറ്റുന്ന നിയമം ഗ്രാമീണ ജനതയുടെ ജീവനോപാധി ഇല്ലാതാക്കും. പുതിയ നിയമം സംസ്ഥാനങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുന്നതിനായി രാജ്യത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ALSO READ: ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ വിതരണംചെയ്ത മലിന ജലം കുടിച്ച് കൂട്ടമരണം; മരണസംഖ്യ 13 ആയിഅതേസമയം പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗാസയിലെ വംശഹത്യ ഇസ്രയേൽ എന്നെന്നേക്കുമായി അവസാനിപ്പിക്കണം എന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിശാഖപട്ടണത്താണ് 18-ാമത് അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. രണ്ടാം ദിനം ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ചയും പൂർത്തിയായി.The post തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര നിയമം പിൻവലിക്കണം, പുതിയ നിയമം ഗ്രാമീണ ജനതയുടെ ജീവനോപാധി ഇല്ലാതാക്കുന്നത്: CITU appeared first on Kairali News | Kairali News Live.