കുപ്രചരണങ്ങൾ വിലപ്പോവില്ല, കണക്കുകളുണ്ട്; റെക്കോഡുകൾ സ്വന്തമാക്കുന്നത് തുടർന്ന് പി എസ് സി

Wait 5 sec.

സോഷ്യൽമീഡിയയിൽ കോൺഗ്രസും ബി.ജെ.പിയും നിയന്ത്രിക്കുന്ന ചില പേജുകളുണ്ട്. സർക്കാർ ജോലിയ്ക്കായി നിയമനം കാത്തിരിക്കുന്നവരാണ് ആ ഗ്രൂപ്പുകളിലുള്ളത്. അതിൽ സർക്കാർ വിരുദ്ധ സന്ദേശങ്ങൾ ബോധപൂർവ്വം ആളിക്കത്തിക്കുകയാണ് കോൺഗ്രസുകാരും ബിജെപിക്കാരും. തൊഴിലവസരങ്ങൾ മരവിപ്പിക്കുന്നു, നിയമനങ്ങൾ നടക്കുന്നില്ല എന്നിങ്ങനെയുള്ള വ്യാജപ്രചാരണങ്ങളാണ് ഈ ഗ്രൂപ്പുകളിൽ നടക്കുന്നത്. എന്നാൽ സത്യം മറ്റൊന്നാണ്. രാഷ്ട്രീയ താൽപര്യം ലക്ഷ്യമിട്ട് ബിജെപിക്കാരും കോൺഗ്രസുകാരും നടത്തുന്ന നുണപ്രചാരണങ്ങളിൽ ഉദ്യോഗാർഥികൾ വീണുപോകുകയാണ്.2025-ൽ മാത്രം 36,813 ഉദ്യോഗാർഥികൾക്കാണ് പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഒരുവർഷം ഇത്രയധികം നിയമനങ്ങൾ ഒരു സർക്കാരും നടത്തിയിട്ടില്ല. വളരെ സുതാര്യമായാണ് പി.എസ്.സിയുടെ പ്രവർത്തനം. വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും പരീക്ഷകൾ നടത്തിയും, പരമാവധി വേഗത്തിൽ അഡ്വൈസ് മെമ്മോ അയച്ചുമാണ് പി.എസ്.സിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.ALSO READ; തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്2025ൽ 36,813 ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ അയച്ചതോടെ, തുടർച്ചയായ മൂന്നാംവർഷമാണ് മുപ്പതിനായിരത്തിലേറെ പേർക്ക് നിയമന ശുപാർശ എന്ന ചരിത്രപരമായ നേട്ടം പി.എസ്.സി കൈവരിച്ചിരിക്കുന്നത്.2025ൽ 902 തസ്തികകളിലേക്കാണ് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്.1130 തസ്തികകളുടെ റാങ്ക് പട്ടികയും, 1276 തസ്തികകളുടെ ചുരുക്കപ്പട്ടികയും കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ 1405 തസ്തികകളിലേക്കുള്ള പരീക്ഷയും ഈ വർഷം നടത്തി. 2024ൽ 34,194 പേർക്കും 2023ൽ 34,110 പേർക്കും പി.എസ്.സി നിയമന ശുപാർശ നൽകി.കഴിഞ്ഞ പത്തുവർഷത്തോളമായി അധികാരത്തിൽ ഇരിക്കുന്ന ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് സർക്കാർജോലിയിലേക്ക് കടന്നുവന്നവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലും, പുതിയ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യത്തിലും സർക്കാരും വിവിധ വകുപ്പുകളും കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിയത്.ALSO READ; തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ ഭാവി സുരക്ഷിതമാക്കാം; സി-ആപ്റ്റിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്രാജ്യത്ത് ബി.ജെ.പിയോ കോൺഗ്രസോ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തിലും കേരളത്തിൽ നടക്കുന്നതിന്‍റെ പകുതി പി.എസ്.സി നിയമനങ്ങൾ നടക്കുന്നേയില്ല. രാജ്യത്തെ പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും കേരള പിഎസ്‍സി രാജ്യത്ത് ഒന്നാമതാണെന്ന് യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും പി.എസ്.സി നിയമനങ്ങളിൽ നടക്കുന്ന കള്ളപ്രചാരണങ്ങളെ തള്ളിക്കളയാൻ നമുക്ക് ചുറ്റുവട്ടത്തുള്ള എത്രപേർ കഴിഞ്ഞ പത്തുവർഷത്തിനിടെ സർക്കാർ ജോലി നേടിയെന്ന് മാത്രം നോക്കിയാൽ മതി…The post കുപ്രചരണങ്ങൾ വിലപ്പോവില്ല, കണക്കുകളുണ്ട്; റെക്കോഡുകൾ സ്വന്തമാക്കുന്നത് തുടർന്ന് പി എസ് സി appeared first on Kairali News | Kairali News Live.