‘ക്രിസ്ത്യൻ ദേവാലയത്തിൽ ചിലർ കേക്കുമായി പോകുന്നു; ഇവർ തന്നെ രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിക്കുന്നു; വർഗീയത ആളിക്കത്തിക്കാൻ ഇവിടെ ശ്രമം നടക്കുന്നു’; മുഖ്യമന്ത്രി

Wait 5 sec.

രാജ്യത്ത് വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം പല രീതിയിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ദേശീയ സരസ് മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ക്രിസ്ത്യൻ ദേവാലയത്തിൽ കേക്കുമായി പോകുന്നവർ തന്നെ ക്രൈസ്തവരെ അക്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘കേരളത്തിൽ ജാതിയതയെ അടിച്ചേൽപ്പിച്ച സ്ഥിതി ഒരു കാലത്തുണ്ടായിരുന്നു. എന്നാൽ മതനിരപേക്ഷത ശക്തിപ്പെട്ടപ്പോൾ അതില്ലാതായി. പക്ഷെ രാജ്യത്ത് സ്ഥിതി വ്യത്യസ്‍തമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. അടുക്കളയിൽ കയറി ആളുകളെ തല്ലിക്കൊല്ലുന്നു. വർഗീയതയാണ് ഇതിൻ്റെ പിന്നിൽ. പലരീതിയിൽ വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്’.ALSO READ: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ‘വര്‍ണച്ചിറകിന്’ തുടക്കമായി: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു‘ക്രൈസ്തവർ രാജ്യത്ത് ആക്രമിക്കപ്പെടുന്നു. കേരളത്തിൽ ക്രിസ്ത്യൻ ദേവാലയത്തിൽ കേക്കും കൊണ്ടുപോകുന്നവർ തന്നെ മറ്റിടങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. കേരളത്തിൽ ഇത്തരം ആക്രമണങ്ങൾ നടക്കാത്തത് മതനിരപേക്ഷതയുടെ കരുത്ത് കേരളത്തിനുള്ളത് കൊണ്ടാണ്. കേരളത്തിൽ സമാധാനമുണ്ടെന്നും വർഗീയതക്കെതിര ശക്തമായി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി. സ്പീക്കർ എ എൻ ഷംസീർ വിശിഷ്ടാതിഥിയായി. ജനുവരി രണ്ടുമുതൽ 11വരെയാണ് മേള നടക്കുന്നത്. സമാപന സമ്മേളനം 11ന്‌ വൈകിട്ട് ആറിന്‌ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.The post ‘ക്രിസ്ത്യൻ ദേവാലയത്തിൽ ചിലർ കേക്കുമായി പോകുന്നു; ഇവർ തന്നെ രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിക്കുന്നു; വർഗീയത ആളിക്കത്തിക്കാൻ ഇവിടെ ശ്രമം നടക്കുന്നു’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.