ബോളിവുഡിൽ മാത്രമല്ല, രാജ്യത്തെങ്ങും ഏറെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. അഭിനയത്തിൽ മാത്രമല്ല, താരത്തിന്റെ ഡാൻസിനും പ്രത്യേക ഫാൻ ബേസുണ്ട്. ഹൃത്വിക് റോഷന്റെ ഹിറ്റ് ട്രാക്കായ ‘ബാങ് ബാങ്’ എന്ന ഗാനത്തിന് ഓഫീസിനുള്ളിൽ വെച്ച് ഒരാൾ നടത്തിയ നൃത്ത പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുന്നത്.തൊഴിലിടത്തെ ഒരു സാധാരണ നിമിഷം ഇന്റർനെറ്റിൽ സെൻസേഷനായി. സാക്ഷാൽ ഹൃത്വിക് റോഷൻ്റെ കമന്റ് കൂടി വീഡിയോയ്ക്ക് താഴെ എത്തിയതോടെ സീൻ മാറിയെന്ന് പറയാം. അങ്കിത് ദ്വിവേദി എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്. വൈറൽ ക്ലിപ്പിൽ സഹപ്രവർത്തകരുടെ മുന്നിൽ സിനിമയുടെ ഐക്കോണിക് കൊറിയോഗ്രാഫി അനായാസം അവതരിപ്പിക്കുന്നത് കാണാം. View this post on Instagram A post shared by Ankit Dwivedi | Corporate to Passion (@theankitmark)ക്ലിപ്പ് വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ വൈറലായി. 13 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഒടുവിൽ അത് ഹൃത്വിക് റോഷന്റെ കണ്ണിലും പെട്ടു. കാണുക മാത്രമല്ല, അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. “ഈ മൂവുകൾ എന്നെയും പഠിപ്പിക്കൂ,” എന്നാണ് ഹൃത്വിക് കമന്റ് ചെയ്തത്.ALSO READ: നാലാം ആഴ്ചയിലും സെഞ്ച്വറി; ബോക്സ് ഓഫീസിനെ തുടരെ വിറപ്പിച്ച് രൺവീറിന്റെ ‘ധുരന്ധർ’, ഈ നേട്ടംകൊയ്യുന്ന ആദ്യ ഹിന്ദി ചിത്രംആദ്യം ‘ഹൃത്വിക് റോഷൻ ഈ വീഡിയോ കാണുമോ?’ എന്നായിരുന്നു താരത്തെ ടാഗ് ചെയ്തുകൊണ്ട് യുവാവ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. സൂപ്പർ സ്റ്റാറിന്റെ പ്രതികരണം വന്നതോടെ ദ്വിവേദി തന്റെ അടിക്കുറിപ്പ് കൊറിയോഗ്രാഫർ ‘റെമോ ഡിസൂസ ഇത് കാണുമോ?’ എന്നാക്കി മാറ്റി. പ്രശസ്ത നൃത്തസംവിധായകന്റെ ശ്രദ്ധ ആകർഷിക്കുകയാണ് ഇനി അങ്കിത് ദ്വിവേദിയുടെ ലക്ഷ്യം.The post ഓഫീസിൽ ‘ബാങ് ബാങ്’ ഗാനത്തിന് ചുവടുവെച്ച് യുവാവ്; കമന്റിട്ട് സാക്ഷാൽ ഹൃത്വിക് റോഷൻ appeared first on Kairali News | Kairali News Live.