ആഘോഷത്തിമിർപ്പിൽ നാട് ഒരുമിച്ച് ആർപ്പു വിളിച്ചു ഹാപ്പി ന്യൂയർ… വർണപ്പകിട്ടാർന്ന പടക്കങ്ങളും മറ്റും ആകാശത്തിൽ ഉയർന്നു. എല്ലാവരും ഡി ജെയുടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ തുള്ളിച്ചാടി. ഒരു വർഷത്തെ മുഴുവൻ ദുഖങ്ങളും നഷ്ടങ്ങളും മറന്ന് പുതിയ പ്രതീക്ഷകളേയും സ്വപ്നങ്ങളേയും നെഞ്ചോട് ചേർത്ത് 2026 നെ ജനങ്ങൾ വരവേറ്റു. നാട് മൊത്തം സന്തോഷത്തിമിർപ്പിൽ..കേരളത്തിൽ വിവിധയിടങ്ങളിൽ ലക്ഷങ്ങൾ പങ്കെടുത്തു കൊണ്ട് ആഘോഷ പരിപാടികൾ നടന്നു. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും കണ്ണൂരും കൊല്ലത്തുമെല്ലാം ആഘോഷ പരിപാടികളിൽ ജന പ്രവാഹമായിരുന്നു. കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ എല്ലാ പ്രായക്കാരും ആഘോഷപരിപാടികളുടെ ഭാഗമായി.Also read;പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻപാപ്പാനിയെക്കത്തിച്ചും മധുരം പങ്കിട്ടുമാണ് ജനങ്ങൾ പുതുവത്സരത്തെ വരവേറ്റത്. എന്തായാലും ആഘോഷമാക്കണം എന്നതാണ് ലക്ഷ്യമെന്നാണ് ജനങ്ങൾ പറയുന്നതും. ജീവിതമൊന്നെയുള്ളു അടിച്ചു പൊളിക്കുകയാണ് ഉദ്ദേശമെന്ന് ജെൻസി യും അടിവരയിടുന്നു. ”നുമ്മ ഈ വർഷം സെറ്റ് ആക്കും” എന്നാണ് കൊച്ചിക്കാർ പറയുന്നത്. ആഘോഷങ്ങൾക്ക് പലയിടത്തും നിയന്ത്രണങ്ങളുമുണ്ട്. സുരക്ഷ മുൻ നിർത്തി 12 വരെയാണ് മിക്കയിടങ്ങളിലും ആഘോഷങ്ങൾ നടന്നത്.The post ഈ വർഷം സെറ്റാണ്…. 2026 നെ വരവേറ്റ് നാടും നഗരവും… ഹാപ്പി ന്യൂയർ appeared first on Kairali News | Kairali News Live.