‘മുഖം പിളർന്ന നിലയിൽ’; ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നേരിട്ടത് ക്രൂരപീഡനം; സഹോദരി പറയുന്നതിങ്ങനെ

Wait 5 sec.

ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 25 വയസുകാരി നേരിട്ടത് ക്രൂരപീ‍‌‍ഡനം. ഗുരുഗ്രാം – ഫരീദാബാദ് റോഡിൽ ഈ ആഴ്ച ആദ്യമാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് താൻ യുവതിയോട് സംസാരിച്ചിരുന്നതായി സഹോദരി പറഞ്ഞു.സംഭാഷണത്തിനിടെ സഹോദരി വളരെ വിഷമത്തിലാണെന്ന് തോന്നിയതായി സഹോദരി പറയുന്നു. ആ സമയത്ത് സഹോദരി ഒരു ഓട്ടോ റിക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അവർ ഓർമ്മിച്ചു. അവൾ ഒരു സുഹൃത്തിനെ കാണാൻ പോകുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്, എന്റെ മകളോടടക്കം അവൾ സംസാരിച്ചിരുന്നു,” സഹോദരി പറഞ്ഞു. സംസാരത്തിനിടെയാണ് യുവതി തന്റെ സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് സഹോദരിയോട് പറഞ്ഞത്. ഇതിനായി ബസ് സ്റ്റോപ്പിലേക്ക് പോയെന്നും പിന്നീട് ഓട്ടോയ്ക്ക് കാത്തിരിക്കുകയാമെന്ന് പറഞ്ഞ് കണക്ഷൻ വിച്ഛേദിരക്കുകയും ആയിരുന്നു എന്ന് ‌സഹോദരി കൂട്ടിച്ചേർത്തു.ALSO READ: സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കം കൂടുതൽ വകുപ്പുകൾ ചുമത്തിപിന്നാലെയാണ് യുവതി ക്രൂരമായി ബലാത്സം​ഗത്തിന് ഇരയായത്. യുവതിയെ കണ്ടെത്തിയപ്പോൾ മുഖം പൊട്ടിയ നിലയിലായിരുന്നു. തങ്ങൾ ഉടൻ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് സഹോദരി പറഞ്ഞു. അവിടെ നിന്ന് ഉടൻ തന്നെ യുവതിയെ ദില്ലിയിലേക്ക് റഫർ ചെയ്തു. മുഴുവൻ സമയവും യുവതി അബോധാവസ്ഥയിലായിരുന്നു എന്ന് സഹോദരി പറഞ്ഞു.ഫരീദാബാദ്-ഗുരുഗ്രാം റോഡിൽ എസ്‌യുവിയിൽ എത്തിയ രണ്ട് പുരുഷന്മാരാണ് യുവതിയ്ക്ക് ലിഫ്റ്റ് നൽകിയത്. തുടർന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയും ആയിരുന്നു. ഓടുന്ന വാഹനത്തിൽ നിന്ന് ഇവർ യുവതിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. യുവതിയുടെ ശരീരത്തിൽ നിരവധി ഒടിവുകളും ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. മൂന്ന് കുട്ടികളുടെ അമ്മയായ ഇവരെ നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.The post ‘മുഖം പിളർന്ന നിലയിൽ’; ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നേരിട്ടത് ക്രൂരപീഡനം; സഹോദരി പറയുന്നതിങ്ങനെ appeared first on Kairali News | Kairali News Live.