‘ബിഗ് ആപ്പിളി’ന് യുവ മേയർ: പുതുവർഷത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി

Wait 5 sec.

ലോകമെമ്പാടും അലയൊലികൾ സൃഷ്ട്ടിച്ച തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പുതുവർഷ ദിനത്തിൽ ന്യൂയോർക്ക് സിറ്റിയുടെ മേയറായി അധികാരമേറ്റ് സൊഹ്‌റാന്‍ മംദാനി. ഖുർആൻ കയ്യിലേന്തിയാണ് മംദാനി സത്യവാചകം ചൊല്ലിയത്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കാളിയായ റമ ദുവാജിയും മംദാനിക്കൊപ്പം വേദിയിൽ സന്നിഹിതയായി. ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ മുസ്ലീം മേയറാണ് ഡെമോക്രാറ്റായ മംദാനിയെന്ന പ്രത്യേകതയുമുണ്ട്.നഗരത്തിലെ ആദ്യത്തെ സബ്‌വേ സ്റ്റോപ്പുകളിലൊന്നായ ചരിത്രപ്രസിദ്ധമായ സിറ്റി ഹാൾ സ്റ്റേഷനിലാണ് പുതുവർഷം പിറന്നയുടനെ ചടങ്ങുകൾ നടന്നത്. ‘ഒരു ജീവിതകാലം മുഴുവനുമുള്ള ബഹുമതിയും പദവിയുമാണിതെന്ന്’ മംദാനി സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രതികരിച്ചു. പകൽ സിറ്റി ഹാളിന് പുറത്ത് ജനസാഗരത്തെ സാക്ഷിയാക്കി ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. Zohran Mamdani has been sworn-in as the 112th Mayor of New York City. pic.twitter.com/Z5WY5WObwp— Pop Crave (@PopCrave) January 1, 2026 ALSO READ; ഷിക്കാഗോ, ലോസ് ആഞ്ചലസ്, പോർട്ലൻഡ് നഗരങ്ങളിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കാനൊരുങ്ങി ട്രംപ്പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായിക മീരാ നയ്യാറിന്‍റെ മകനായി ഉഗാണ്ടയിൽ ജനിച്ച മാംദാനി ഏഴാം വയസിലാണ് യുഎസിലേക്ക് എത്തുന്നത്. വിവിധ വിഷയങ്ങളിൽ എടുത്ത നിലപാടുകളും ഡൊണാൾഡ് ട്രംപിനെ വിമർശകനെന്ന നിലയിലും മംദാനി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിനെ ലോക ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇടതുപക്ഷ ആശയത്തില്‍ ഉറച്ചുനിന്നുള്ള മംദാനിയുടെ പ്രഖ്യാപനങ്ങളും ഇടപെടലുകളുമാണ് ട്രംപിനെ വിറളി പിടിപ്പിച്ചത്.The post ‘ബിഗ് ആപ്പിളി’ന് യുവ മേയർ: പുതുവർഷത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി appeared first on Kairali News | Kairali News Live.