തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

Wait 5 sec.

എൻജിനീയറിങ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ താല്പര്യമുള്ളവർക്കിതാ അവസരം. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ALSO READ: പിഎസ്‌സി: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കായികക്ഷമതാ പരീക്ഷയും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ അഭിമുഖവും; അറിയാം വിശദമായിഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഉള്ള ഒരു ഒഴിവിലേക്കാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.താല്പര്യമുള്ള എഐസിറ്റിഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജനുവരി 6 രാവിലെ 10 ന് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി https://www.gecbh.ac.in, 0471 – 2300484 എന്നിവ സന്ദർശിക്കാം.The post തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് appeared first on Kairali News | Kairali News Live.