തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അടൂര്‍ പ്രകാശ് എംപിയുടെ പേര് ഉയര്‍ന്ന് വന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണം തള്ളി മുഖ്യമന്ത്രി.ഇത്തരം ആരോപണം ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ്. മറുപടി ഇല്ലാതാകുമ്പോള്‍, എന്നാല്‍ ഒരു ആരോപണം മുഖ്യമന്ത്രിയുടേ ഓഫീസിന് നേര്‍ക്കാവട്ടെ എന്ന നിലയിലുള്ള ഒന്നാണ് ഇപ്പോള്‍ ആടൂര്‍ പ്രകാശ് ഉയര്‍ത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്വര്‍ണ്ണക്കൊള്ളയിലെ എസ്‌ഐടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടുന്നില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് സര്‍ക്കാര്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടി ഇല്ലാത്തതിനാല്‍ കൊഞ്ഞനം കുത്തുകയാണ്. മഹാ തട്ടിപ്പുകാര്‍ എങ്ങിനെ എത്തിയെന്നും മുഖ്യമന്ത്രി ചോദിച്ചു.പോറ്റി എങ്ങിനെയാണ് സോണിയാ ഗന്ധിയെ കണ്ടത്. എസ്‌ഐടിക്ക് വിവിധ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു