ഇതാണല്ലേ അന്തർധാര!: ഇന്ന് ജന്മഭൂമി പത്രം പുറത്തിറങ്ങിയത് മുസ്ലീം ലീഗ് മുഖപത്രത്തിന്റെ എഡിറ്റോറിയലുമായി

Wait 5 sec.

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ മുഖപത്രമാണ് ചന്ദ്രിക. ബിജെപിയുടെ മുഖപത്രമാണ് ജന്മഭൂമി. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ ചന്ദ്രികയുടേതാണ്. അബദ്ധമാണെങ്കിലും എഡിറ്റോറിയൽ മാറി പോയെങ്കിലും ചന്ദ്രികയുടെ എഡിറ്റോറിയൽ പേജിൽ ഒരിടത്തുപോലും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല.ഒരു പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ആ പത്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയും അഭിപ്രായങ്ങളാണ് അച്ചടിച്ചു വരുക. രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ടാകേണ്ട പേജിൽ മുസ്ലീം ലീഗിന്റെ മുഖപത്രത്തിന് ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ ഒന്നും പറയാനില്ലെന്നതും ഒരു രാഷ്ട്രീയ കാ‍ഴ്ചയാണ്.Also Read: ‘മോദി ഭരണത്തിൽ വളർച്ച കുറഞ്ഞു, നോട്ട് നിരോധനം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ജപ്പാനെ മറികടന്നേനെ’; സംഘപരിവാർ കമന്റുകൾക്ക് എണ്ണിയെണ്ണി മറുപടിയുമായി ഡോ. ടി.എം തോമസ് ഐസക്അബദ്ധത്തിലാണെങ്കിലും ചന്ദ്രികയും ജന്മഭൂമിയും ഒന്നിച്ചപ്പോൾ ഒപ്പം വീക്ഷണം കൂടി ചേർന്നിരുന്നെങ്കിൽ കോ-ലീ-ബി സഖ്യത്തിന്റെ പൂർണത കാണാമായിരുന്നു.അഭിപ്രായങ്ങളും പരസ്പരം വേദനിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ പത്രങ്ങൾ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അന്തർധാരാ സജീവമാണെന്നതിന്റെ ഉദാഹരണമാണോ ഇപ്പോൾ എഡിറ്റോറിയൽ മാറിവന്നത്.The post ഇതാണല്ലേ അന്തർധാര!: ഇന്ന് ജന്മഭൂമി പത്രം പുറത്തിറങ്ങിയത് മുസ്ലീം ലീഗ് മുഖപത്രത്തിന്റെ എഡിറ്റോറിയലുമായി appeared first on Kairali News | Kairali News Live.