പുതുതായി സ്ഥാനമേറ്റ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടത്തും പുതിയ ഭരണസമിതികൾ സ്ഥാനമേറ്റെന്നും ഭരണസമിതികൾക്ക് മുന്നിൽ പുതിയ ഉത്തരവാദിത്വമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിദാരിദ്ര്യ മുക്തമായവർ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് തദ്ദേശസ്ഥാപനങ്ങളെ മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഈ പ്രക്രിയ സൂക്ഷ്മതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാൻ നിതാന്ത പരിശ്രമം ആവശ്യമാണ്. ആ ചുമതല എല്ലാ തദ്ദേശസ്ഥാപനങ്ങളും പൂർണമായും ഏറ്റെടുക്കണം. ഭാവി ഉറപ്പുള്ളതാക്കാൻ നാട് മാലിന്യമുക്തമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ലൈഫ് ഭവനപദ്ധതിയിലൂടെ കൂടുതൽ ഭവന രഹിതർക്ക് സുരക്ഷിത ഭവനം ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങൾ ഇതിൽ പ്രധാന പങ്കു വഹിക്കണം. അടുത്ത മാസത്തോടെ 5 ലക്ഷം വീടുകള്‍ പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.The post അതിദാരിദ്ര്യ മുക്തമായവരിൽ പ്രത്യേക ശ്രദ്ധവേണം, മാലിന്യമുക്ത കേരളത്തിന് നിതാന്ത പരിശ്രമം ആവശ്യം, ഭവന രഹിതർക്ക് സുരക്ഷിത ഭവനം ഉണ്ടാകണം: തദ്ദേശസ്ഥാപനങ്ങള്ക്ക് നിർദേശങ്ങളുമായി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.