ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളോടൊപ്പം സഞ്ചാരികള്‍ നിറഞ്ഞ് ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖല. പുതുവത്സര ദിനത്തിലടക്കം സഞ്ചാരികളുടെ വൻ ഒഴുക്കായിരുന്നു ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ന്യൂ ഇയർ ദിനത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അവധിക്കാലവും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളും എത്തിയതോടെയാണ് ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത്.ക്രിസ്മസ് ദിനത്തിലും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വിനോദ സഞ്ചാരികളെ കൊണ്ടു നിറഞ്ഞിരുന്നു. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിലെല്ലാം വലിയ തോതില്‍ സഞ്ചാരികളെത്തി. ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡല് ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സഞ്ചാരികളും ഏറെയാണ്.രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വിനോദസഞ്ചാരികൾ കൂടുതൽ ജില്ലയിലേക്ക് എത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. അവധിദിനങ്ങൾ ആഘോഷിക്കാൻ ജില്ലയിലെ റിസോര്‍ട്ട്, ഹോംസ്റ്റേ, വില്ലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നേരത്തെ ബുക്ക് ചെയ്തവരും അല്ലാത്തവരുമായ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു.ALSO READ: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ; നേപ്പാൾ സ്വദേശിനിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിമഞ്ഞും കുളിരും ആസ്വദിക്കുവാന് മൂന്നാറിലേക്ക് സഞ്ചാരികള് ഒഴുകിയെത്തുന്നു. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള് ദേശീയപാതക്കരുകിലെ വെള്ളച്ചാട്ടം ആസ്വദിച്ചാണ് യാത്ര തുടരുന്നത് കൂടുതല്‍ സഞ്ചാരികളെത്തിയതോടെ മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര മേഖലകളില്‍ റോഡില്‍ ഗതാഗത തടസ്സവും രുക്ഷമാണ്. പലരും ഏറെ സമയമെടുത്താണ് ഓരോ വിനോദ സഞ്ചാര മേഖലകളിലേക്കും എത്തുന്നത്.ഇടുക്കിയെന്നാൽ മനസിലേക്ക് ഓടിയെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി, വാഗമൺ സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയുടെ ടൂറിസം തലസ്ഥാനമായി വാഗമണ് മാറി.വാഗമണ് അഡ്വഞ്ചര് പാര്ക്കില് ഗ്ലാസ് ബ്രിഡ്ജ് വന്നതിന് ശേഷം വാഗമൺ സഞ്ചാരികളുടെ ഇഷ്ടഭൂമിയായി.ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര് ,തേക്കടി,അഞ്ചുരുളി,വാഗമണ്ണിലെ മൊട്ടക്കുന്നുകള്, രാമക്കല്മേട്, ശ്രീനാരായണപുരം, വിവിധ ഡാമുകള് ,വിവിധ വെള്ളച്ചാട്ടങ്ങൾ സന്ദര്ശനം എന്നിങ്ങനെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില് സഞ്ചാരികൾ ഏറെയെത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാര, ടൂറിസം മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.The post എന്തൊരഴകാണ്…; ന്യൂ ഇയർ ദിനത്തിലും ഇടുക്കിയെ കാണാൻ സഞ്ചാരികളുടെ കുത്തൊഴുക്ക് appeared first on Kairali News | Kairali News Live.