ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ചരിത്രം കുറിച്ച എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ആശ്വാസവാർത്ത. ശസ്ത്രക്രിയയ്ക്ക് വിധേയായ നേപ്പാൾ സ്വദേശിനി ദുർഗ കാമിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. വെന്റിലേറ്റിൽ നിന്ന് മാറ്റിയ ദുർഗ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയായ ദുർഗ പുതിയ ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ദുർഗയെ വെന്റിലേറ്റിൽ നിന്ന് മാറ്റി. ചെറുപുഞ്ചിരിയോടെ അനുജൻ തിലകിനെയും ഒപ്പമുണ്ടായിരുന്നവരെയും നോക്കി കെവീശി. ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെ ആ സന്തോഷം പങ്കുവച്ചു.ALSO READ: മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് പരുക്കേറ്റ വയോധികൻ മരിച്ചുകുറച്ചുദിവസങ്ങൾകൂടി ദുർഗ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്നും ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.22നാണ് രാജ്യത്ത് ആദ്യമായി ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്. മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയ്‌ക്ക് മാറ്റിവച്ചത്.കേരളത്തിന്റെ ആരോഗ്യ മികവിൻ്റെയും കരുതലിലിൻ്റെയും നേർസാക്ഷ്യമാണ് ദുർഗയുടെ തിരിച്ചുവരവ്The post ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ; നേപ്പാൾ സ്വദേശിനിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി appeared first on Kairali News | Kairali News Live.