ശബരിമല സ്വര്‍ണക്കൊള്ള കേസ്: വിഗ്രഹക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ഡി മണി; വീണ്ടുംചോദ്യം ചെയ്യും

Wait 5 sec.

തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വിഗ്രഹ കടത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡി മണി. തനിക്ക് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയോ പ്രവാസി വ്യവസായിയോ അറിയില്ല. ഇവരുമായി പരിചയവുമില്ലെന്നാണ് ഡി മണിയുടെ മൊഴി. മണിയേയും കൂട്ടാളികളെയും എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. മണിക്ക് പിന്നില്‍ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് എസ്ഐടി.ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉള്‍പ്പെടെ ശ്രീകൃഷ്ണന്‍ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്റെ മൊഴിയില്‍ മുഴുവന്‍ ദുരൂഹതയുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്‌ഐടിയുടെ നീക്കം. കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.