പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. വെളി ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലും തലയെടുപ്പോടെ നിൽക്കുന്ന രണ്ട് പാപ്പാഞ്ഞിമാരും, മഞ്ഞയണിഞ്ഞ് മനോഹരിയായി നിൽക്കുന്ന മഴ മരവും ജനസാഗരത്തെ ഫോർട്ട് കൊച്ചിയിലേക്ക് സ്വാഗതം ചെയ്യുകയാണ്.പോയ വർഷത്തിന്റെ വേദനകളെ മറന്നു പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറി കത്തിക്കുന്നത് രണ്ട് പാപ്പാഞ്ഞിമാരെ. വെളി ഗ്രൗണ്ടില്‍ ഗാല ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തിലും പരേഡ് ഗ്രൗണ്ടില്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും ആണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.ALSO READ: തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുംഇറ്റാലിയൻ കാർണവലിലെ പപ്പയുടെ മാതൃകയിൽ ഗാലഡി ഫോർട്ട് കൊച്ചി നിർമ്മിച്ച പാപ്പാഞ്ഞി ഇന്ത്യയിലെ തന്നെ ഏറ്റവും വലുതാണെന്ന് അവകാശപ്പെടുന്നു. ദുഃഖങ്ങളും സങ്കടങ്ങളും ഈ പപ്പയോടൊപ്പം കത്തിയെരിയുമെന്നും ഐശ്വര്യം നിറഞ്ഞ പുതുവർഷം പിറക്കുമെന്നുമാണ് വിശ്വാസം.കേരളത്തിലെ ഏറ്റവും വലിയ ഈ പുതുവത്സരാഘോഷം കാണാൻ ഇത്തവണ മൂന്ന് ലക്ഷത്തിലേറെ പേർ എത്തുമെന്നാണ് കണക്കാക്കുന്നത്.ജനങ്ങളുടെ കുത്തൊഴുക്കിൽ അപകട സാധ്യത ഒഴിവാക്കാൻ കർശന സുരക്ഷാ നടപടികളാണ് ഇത്തവണ പോലീസ് ഒരുക്കുന്നത്. ശക്തമായ ഗതാഗത നിയന്ത്രണം ഉണ്ടാകും എന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ആ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് നാല് മണി വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ. വൈകുന്നേരം ഏഴ് മണി വരെ മാത്രമേ ആളുകളെ ഫോർട്ട് കൊച്ചിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. തിരക്ക് കണക്കിലെടുത്ത് പൊതുജനങ്ങൾ പരമാവധി പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.The post പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി; ഇത്തവണ കത്തിയമരാൻ രണ്ട് പാപ്പാഞ്ഞിമാർ appeared first on Kairali News | Kairali News Live.