തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കമായി. രണ്ടാം ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെയാണ് സമാപന സമ്മേളനം.ശ്രീ നാരായണ ഗുരുവിന്റെ അഷ്ട സന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങളാണ് ഇത്തവണ നടക്കുന്നത്. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എൻ.വാസവൻ, എസ്എൻഡിപി ‍യോഗം ജനറൽ‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ‍, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരും പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് കൃഷി, കച്ചവടം, കൈത്തൊഴിൽ‍ എന്ന വിഷയത്തിലെ‍ സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.ALSO READ: സിഐടിയു പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും2.30 ന് ‘ഭാവി ലോകത്തിന്റെ പ്രത്യാശയും സങ്കീർണതയും’ എന്ന വിഷയത്തിലെ സമ്മേളനം മന്ത്രി ജി.ആർ.അനിൽ‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് നടക്കുന്ന മാധ്യമ സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രാത്രി 12 ന് മഹാസമാധിയിൽ പുതുവത്സര പൂജയും സമൂഹ പ്രാർഥനയുമുണ്ട്. നാളെ നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.The post തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.