2019 ന് ശേഷം വന്ന നിവിൻ ചിത്രങ്ങൾ

Wait 5 sec.

2019ലെ  ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ജനപ്രീതി സമ്പാദിച്ച ഒരു ഹിറ്റ് ചിത്രം നിവിൻ പോളിക്ക് ഇല്ല...പുള്ളി തിരിച്ചുവരണം, ഫീൽഡ് ഔട്ടിന്റെ വക്കിലാണ് എന്നൊക്കെ പറയുമ്പോൾ2019 ന് ശേഷം വന്ന നിവിൻ ചിത്രങ്ങൾ ഒന്ന് നോക്കാം, 1. സ്റ്റേറ്റ്  അവാർഡ് ലഭിച്ച മൂത്തോൻ.... എന്തൊരു ഗംഭീര പടവും പെർഫോമൻസുമാണ്.2. കോവിഡ് സമയത്ത് വന്ന കനകം കാമിനി കലഹം, എഴുത്തും പെർഫോമൻസുകളും വർക്കൗട്ട് ആകുന്ന തമാശകളും എല്ലാമായി റിപ്പീറ്റ് വാല്യൂ ഓഫർ ചെയ്യുന്ന കിടിലൻ പടം.3. മഹാവീര്യർ - തീർത്തും വ്യത്യസ്തമായ നന്നായി എൻജോയ് ചെയ്തു കാണാൻ പറ്റുന്ന ഒരു കിടിലൻ പടം.4. പടവെട്ട് - എത്ര പേർ ഈ സിനിമ കണ്ടു തീർത്തു എന്നറിയില്ല, എൻറെ പേഴ്സണൽ ഫേവറേറ്റ് ആണ് പടവെട്ട്.5. സാറ്റർഡേ നൈറ്റ് - അവരാധം ( നിവിൻ പോളി തൻറെ സേഫ് സോൺ എന്നപോലെ ഉള്ളൊരു ഴോണറിലേക്ക് മടങ്ങി പോകാൻ ശ്രമിച്ച് നന്നായി പാളിപ്പോയ പടം)6. തുറമുഖം - തുറമുഖം ഒരു മോശം പടമല്ല, രാജീവ് രവിയുടെ സ്ലോ പേസ്ഡ് നരേഷൻ ഈ സിനിമയുടെ മൊത്തം മൂഡും നശിപ്പിച്ചതാണ്.7. രാമചന്ദ്ര ബോസ് ആൻഡ് കോ - നേരത്തെ പറഞ്ഞ തൻ്റെ സേഫ് സോൺ പിടിച്ചു പോയതാണ്, അട പടലം8. വർഷങ്ങൾക്ക് ശേഷം - ഈ സിനിമയുടെ ഏറ്റവും പ്രധാന പോസിറ്റീവ് നിവിൻ പോളിയാണ്, 9. മലയാളി ഫ്രം ഇന്ത്യ - ഒരു നിർവികാര പടം, 10. സർവ്വംമായ - തൻറെ സേഫ്സോണിൽ എഴുത്തും പെർഫോമൻസും മേക്കിങ്ങും വിജയം കാണുന്ന നല്ലൊരു പടം.ദുൽഖറിൻ്റെ കിംഗ് ഓഫ് കൊത്ത പോലെ, ഫഹദിൻറെ ഓടും കുതിര ചാടും കുതിര പോലെ, ടോവിനോയുടെ നടികർ പോലെ  ഈ ലിസ്റ്റിൽ നിവിൻ പോളിയുടെ ഒട്ടും സഹിക്കാൻ പറ്റാത്ത സിനിമ സാറ്റർഡേ നൈറ്റ് മാത്രമാണ്...നിവിൻ്റെ ഏറ്റവും മോശം സമയത്തെ ഫിലിമോഗ്രഫിയാണിത്, എന്നാൽ ഒരു 10 വർഷം കഴിയുമ്പോൾ നിവിൻ പോളിയെ അടയാളപ്പെടുത്തുക ഈ സമയത്തെ ഒരഞ്ചു സിനിമകൾ കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കും...ഇവിടെ മൂത്തോനും വേണം സർവ്വംമായയും വേണം... ഒരേസമയം നല്ല നടനായും താരമായും പ്രേക്ഷകപ്രീതി സ്വന്തമാക്കാൻ നിവിൻ പോളിക്ക് സാധിക്കട്ടെ...