ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഉല്ലാസയാത്ര ബസിനു തീപിടിച്ചു, പൂർണമായും കത്തി നശിച്ചു; യാത്രക്കാർ സുരക്ഷിതർ

Wait 5 sec.

കോട്ടയം| മണിമല ചെറുവള്ളി കുന്നത്തുപുഴയിലെ ആറാട്ട് കടവിന് സമീപം യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു. പുലർച്ചെ നാലു മണിക്കാണ് സംഭവം. മലപ്പുറത്ത് നിന്നും ഗവിക്ക് പോയ ഉല്ലാസയാത്ര ബസ്സിനാണ് തീ പിടിച്ചത്. ബസ് പൂർണ്ണമായും കത്തി നശിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.അപകടത്തിൽ പെടുമ്പോൾ 28 യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ഓട്ടത്തിനിടയിൽ ബസ്സിന്റെ എൻജിൻ ഭാഗത്തു നിന്നും ശക്തമായ പുക വരുന്നത് കണ്ടതോടെ, ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു .കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിട്ടു.