എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങളെ കണക്കുകൾ സഹിതം പൊളിച്ചടുക്കി എം നൗഷാദ് MLA

Wait 5 sec.

എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന വസ്തുത വിരുദ്ധമായ കാര്യങ്ങളെ കണക്കുകൾ സഹിതം പൊളിച്ചടുക്കി എം നൗഷാദ് എംഎൽഎ. സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റിയിരിയ്ക്കുമെന്നും ഇവർ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങൾ ചില നിഷ്‌ക്കളങ്കരെങ്കിലും വിശ്വസിച്ചേക്കാമെന്നും എം നൗഷാദ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും അദ്ദേഹം പോസ്റ്റിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. വിവാദങ്ങൾ ഭക്ഷിച്ച് ശീലിച്ചുപോയവർക്ക് അതില്ലാതെ ജീവിയ്ക്കാനാവില്ലെന്നും അതുകൊണ്ട് അവർ ഇങ്ങനെ നിരർത്ഥകമായ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.ALSO READ: മെഡിസെപ്പ് ഇൻഷുറൻസിന്റെ ഒന്നാം ഘട്ടം ജനുവരി 31 വരെ നീട്ടിഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:Before the truth has time to put on its boots, the lie may go around the world.-Winston Churchillസത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റിയിരിയ്ക്കും…കേരളത്തിലെ എംഎൽഎമാർക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന അതിശയോക്തിനിറഞ്ഞ വാർത്തകൾ ഏതാണ്ട് ഇതേരീതിയിലാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങൾ ചുറ്റുന്നത്.വാസ്തവം എന്താണ്?കേരളത്തിൽ ഒരു എംഎൽഎയ്ക്ക് പ്രതിമാസം എത്രരൂപയാണ് അലവൻസായി ലഭിയ്ക്കുന്നത്? സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങൾ ചില നിഷ്‌ക്കളങ്കരെങ്കിലും വിശ്വസിച്ചേക്കാം. അതുകൊണ്ടാണ് ഈ കുറിപ്പ്..ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിയ്ക്കുന്ന അലവൻസ് 70,000/- രൂപയാണ്. ഇതിൽ അടിസ്ഥാനശമ്പളം എന്നുപറയുന്നത് കേവലം രണ്ടായിരം രൂപ മാത്രമാണ്. ബാക്കിയുള്ള തുക മണ്ഡലത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി നൽകുന്ന വിവിധ അലവൻസുകളാണ്.അതിന്റെ കണക്ക് ഇങ്ങനെ:മണ്ഡലം അലവൻസ് -25000/ രൂപയാത്രബത്ത 20,000/ രൂപ.ടെലിഫോൺ അലവൻസ്- 11,000/ രൂപ.ഇൻഫർമേഷൻ അലവൻസ്- 4000/ രൂപമറ്റ്‌ ചെലവുകൾ- 8000/ രൂപഇങ്ങനെ ആകെ എഴുപതിനായിരം രൂപ.ഇതുകൂടാതെ നിയമസഭാ സമ്മേളനങ്ങളിലും കമ്മറ്റികളിലും പങ്കെടുക്കുന്ന ദിവസങ്ങളിൽ സംസ്ഥാനത്തിന് അകത്താണെങ്കിൽ 1000 രൂപയും പുറത്താണെങ്കിൽ 1200 രൂപയും പ്രതിദിന ബത്ത ലഭിയ്ക്കും. റെയിൽ- വാഹന യാത്ര ചെലവുകൾക്ക്കൂപ്പണുകളാണ് നിയമസഭ സെക്രട്ടറിയേറ്റ് നല്കുന്നത്. ഒരുവർഷം പരമാവധി നാലുലക്ഷം രൂപയുടെ കൂപ്പണുകൾവരെ ഒരു എംഎൽഎയ്ക്ക് ക്ലെയിം ചെയ്യാമെന്നുമാത്രം.23 കോർപ്പറേഷൻ ഡിവിഷനും മയ്യനാട് പഞ്ചായത്തുംചേരുന്ന ഇരവിപുരം മണ്ഡലത്തിൽ ഒരു ദിവസം എത്രയെത്ര പരിപാടികളിലാണ് എംഎൽഎ എന്ന നിലയിൽ പങ്കെടുക്കേണ്ടിവരിക? എത്ര കിലോമീറ്ററാണ് ഒരുദിവസം സഞ്ചരിയ്‌ക്കേണ്ടിവരിക? എത്ര രൂപയുടെ ഇന്ധനമാണ് ഒരു ദിവസം വാഹനത്തിനു വേണ്ടിവരിക?വിവാദങ്ങൾ ഭക്ഷിച്ച് ശീലിച്ചുപോയവർക്ക് അതില്ലാതെ ജീവിയ്ക്കാനാവില്ല.അതുകൊണ്ട് അവർ ഇങ്ങനെ നിരർത്ഥകമായ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കും. അതവരുടെ ശീലമാണ്…അവർ ഇങ്ങനെയാണ്..അതൊരു രോഗമാണ്.. The post എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംഘപരിവാർ-യുഡിഎഫ്- ജമാഅത്ത് ഇസ്ലാമി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങളെ കണക്കുകൾ സഹിതം പൊളിച്ചടുക്കി എം നൗഷാദ് MLA appeared first on Kairali News | Kairali News Live.