പുതുവര്‍ഷാഘോഷം: പ്രധാന നഗരങ്ങളിൽ എക്സൈസി‍ൻ്റെ പരിശോധന, സംസ്ഥാനത്ത് കര്‍ശനം നിയന്ത്രണം

Wait 5 sec.

പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതിനാല്‍ പൊലീസ് നിയന്ത്രണമുണ്ടാകും. ന്യൂ ഇയറുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പൊലീസിന്റെ നടപടി. തിരുവനന്തപുരം കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ആഘോഷ പരിപാടികൾ നടക്കുന്ന വേദികളിലും, സ്ഥലങ്ങളിലും ബീച്ചുകളിലുമായി ആയിരത്തിലധികം പൊലീസുകാരെയാണ് അധികമായി നിയോഗിക്കുക.മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയുന്നതിനായി ഡിജെ പാർട്ടികളിലും ഹോട്ടലുകളിലും പൊലീസിന്റെയും എക്സൈസിന്റെയും കർശന പരിശോധന ഉണ്ടാകും. രാത്രി 12:30 ഓടുകൂടി തന്നെ പുതുവത്സരാഘോഷം പരിപാടികൾ അവസാനിപ്പിക്കും. തീരദേശ മേഖലയിൽ കോസ്റ്റൽ പൊലീസ്, കോസ്റ്റൽ ഗാർഡ് എന്നിവരുടെ പെട്രോളിങ്ങും ഉണ്ടാകും. തിരുവനന്തപുരം മാനവിയം വീഥിയിൽ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ALSO READ: ശബരിമല സ്വർണ മോഷണ കേസ്: ഡി മണിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുംഅതേസമയം, പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം. പുതുവത്സരാഘോഷം സമാധാന പൂർണ്ണമാകുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്ന് നടന്നത്. പുതുവത്സരം പ്രമാണിച്ച് പ്രധാന നഗരങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പ്രധാന നഗരങ്ങളിൽ എക്സൈസി‍ൻ്റെ പരിശോധനയും ഉണ്ടാകും.The post പുതുവര്‍ഷാഘോഷം: പ്രധാന നഗരങ്ങളിൽ എക്സൈസി‍ൻ്റെ പരിശോധന, സംസ്ഥാനത്ത് കര്‍ശനം നിയന്ത്രണം appeared first on Kairali News | Kairali News Live.