സി ഐ ടി യു പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. വിശാഖപട്ടണത്ത് ആന്ധ്ര യൂണിവേഴ്സിറ്റി കൺവെൻഷൻ സെൻ്ററിലെ ആനത്തലവട്ടം ആനന്ദൻ നഗറിലാണ് സമ്മേളനം. അഖിലേന്ത്യാ പ്രസിഡൻ്റ് കെ ഹേമലത ചെമ്പതാക ഉയർത്തും. ഉദ്ഘാടന സെഷനിൽ വേൾഡ് ഫെഡറേഷൻസ് ഓഫ് ട്രേഡ് യൂണിയൻസ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും സംസാരിക്കും. പ്രതിനിധി സമ്മേളനത്തിൻ്റെ ആദ്യ ദിനം ജനറൽ സെക്രട്ടറി തപൻസെൻ റിപ്പോർട്ട് അവതരിപ്പിക്കും.രാവിലെ 10.30ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ ജനറൽ സെക്രട്ടറി തപൻ സെൻ ആമുഖ പ്രഭാഷണം നടത്തുന്നതായിരിക്കും. പകൽ 3.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. പ്രസിഡന്റ് കെ ഹേമലതയുടെ അധ്യക്ഷപ്രസംഗമുണ്ടാകും. സംസ്ഥാന ഘടകങ്ങളിലെയും വിവിധ തൊഴിൽ മേഖലകളിലെയും പ്രതിനിധികൾ റിപ്പോർട്ടിൽമേൽ ഗ്രൂപ്പ് ചർച്ച നടത്തും.ALSO READ: തളരാത്ത പോരാട്ട വീര്യം: വിപ്ലവകാരി സൈമണ്‍ ബ്രിട്ടോയുടെ ഓർമകൾക്ക് ഏ‍ഴ് വർഷംവ്യാഴാ‍ഴ്ച വൈകിട്ട് സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്നതായിരിക്കും. മോദി സർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾക്കും തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കുമെതിരായ ഭാവിപ്രക്ഷോഭങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചർച്ച നടക്കും.The post സിഐടിയു പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും appeared first on Kairali News | Kairali News Live.