തളരാത്ത പോരാട്ട വീര്യം: വിപ്ലവകാരി സൈമണ്‍ ബ്രിട്ടോയുടെ ഓർമകൾക്ക് ഏ‍ഴ് വർഷം

Wait 5 sec.

കുത്തേറ്റു വീണിട്ടും തളരാത്ത പോരാട്ട വീര്യം . കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ അസാധാരണമായ ഊർജം കൊണ്ട് സജീവമാക്കിയ വിപ്ലവകാരി സൈമണ്‍ ബ്രിട്ടോയുടെ ഓർമകൾക്ക് 7 വർഷം തികയുകയാണ്. 1983 ഒക്ടോബർ 14 തീയതി എറണാകുളം ജനറൽ ആശുപതിയുടെ സമീപം KSU അക്രമകാരികളുടെ കുത്തേറ്റു വീഴുമ്പോൾ സൈമൺ ബ്രിട്ടോ എന്ന SFI നേതാവിന്റെ പ്രായം വെറും 29 ആണ്.സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കുന്ന പ്രായം ഹൃദയത്തെയും , ശ്വാസകോശത്തേയും മാരകമായി കുത്തിപരിക്കേൽപ്പിച്ചു കൊണ്ട് ബ്രിട്ടോയുടെ ചിറകുകൾ അരിയാൻ അവർ നോക്കി പക്ഷേ 15 ശതമാനം ചലനശേഷിയോടെ അയാൾ തിരിച്ചു വന്നു. ജീവിതിത്തിലേക്ക് തീക്ഷ്ണമായ രാഷ്ട്രീയ ഭൂമികയിലേക്ക് വീൽചെയറിലിരുന്ന് കൊണ്ട് കേരള പൊതുമണ്ഡലത്തിൽ സജീവമായി. പ്രസംഗിച്ചും എഴുതിയും സാമാജികനായും ജനപ്രതിനിധിയായും ജീവിച്ചിരുന്ന കാലത്തെ ധന്യമാക്കി. ബ്രിട്ടോക്ക് ജീവിക്കുന്ന രക്ഷസാക്ഷി എന്നത് ഒരു മുൾക്കിരീടം ആയിരുന്നില്ല അയാൾ ഒരു പാർട്ടിയായിരുന്നു.ALSO READ: മുഹമ്മ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിപോരാട്ടമൊക്കെയും പാർട്ടിക്ക് വേണ്ടിയായിരുന്നു. ആ ശുഭ്രപതാക വെളിച്ചത്തിൽ ചുവന്ന മഷി കൊണ്ട് ബ്രിട്ടോയെ പോലെയുള്ളവർ എഴുതിച്ചർത്തതാണ് SFI യുടെ ചരിത്രം പ്രിയ സഖാവേ അരാഷ്ട്രീയമായ ക്യാമ്പസുകൾക്ക് വേണ്ടി മുറവിളി ഉയരുമ്പോൾ, നിങ്ങളൊരു മുദ്രാവാക്യം ആകുന്നു. രക്തം ചീന്തി നിങ്ങൾ പ്രതിരോധിച്ചത് കൊണ്ടാണ് ഇവിടത്തെ കലാലയങ്ങൾ രാഷ്ട്രീയം പറയാൻ പ്രാപ്തമായത്. വിദ്യാർത്ഥികൾ നിവർന്ന് നിന്നത്. സൈമൺ ബ്രിട്ടോയോടെ ഓർമകൾക്ക് മുന്നിൽ ലാൽസലാം.The post തളരാത്ത പോരാട്ട വീര്യം: വിപ്ലവകാരി സൈമണ്‍ ബ്രിട്ടോയുടെ ഓർമകൾക്ക് ഏ‍ഴ് വർഷം appeared first on Kairali News | Kairali News Live.