നൂറുല്‍ ഉലമയുടെ ജീവിതം വിളിച്ചോതി സ്വീകരണ നഗരി

Wait 5 sec.

കാസര്‍കോട് | പ്രഥമ സ്വീകരണ കേന്ദ്രമായ കാസര്‍കോട്ടെ സമ്മേളന നഗരി നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ത്യാഗോജ്ജ്വല ജീവിതം വിളിച്ചോതുന്നു.ചെര്‍ക്കളയിലെ സ്വീകരണ സമ്മേളന കവാടം തന്നെ എം എ ഉസ്താദിന്റെ പ്രസിദ്ധമായ സംയുക്ത കൃതികളുടെ മാതൃകയിലുള്ളതാണ്. ‘സമസ്തയുടെ ചരിത്രം’ എന്ന നൂറുല്‍ ഉലമയുടെ ഗ്രന്ഥത്തിന്റെ പുറംചട്ട വായിച്ചുകൊണ്ടാണ് നഗരിയിലേക്ക് കടക്കാനാകുക. തൊട്ടടുത്ത് തന്നെ നൂറുല്‍ ഉലമ എഴുതിയ സംയുക്ത കൃതികളുടെ കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. എം എ ഉസ്താദിനെ ലളിതമായി പരിചയപ്പെടുത്തുന്ന ബോര്‍ഡും നഗരിയുടെ പ്രവേശന ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (1924 2015): സൂക്ഷ്മജ്ഞനായ പണ്ഡിതന്‍, ചിന്തകന്‍, തെന്നിന്ത്യയിലെ മദ്റസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പി, സമന്വയ വിദ്യാലയങ്ങളുടെ സംസ്ഥാപകന്‍, പ്രതിഭാശാലിയായ എഴുത്തുകാരന്‍’ എന്നാണ് പുതുതലമുറക്ക് എം എ ഉസ്താദിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ജന്മദേശമായ ചെര്‍ക്കളയിലാണ് കേരളയാത്രക്ക് ആദ്യ സ്വീകരണം ഒരുക്കിയത്.