കെ പി സി സി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ പറ്റിച്ചതായി അങ്കമാലിയിലെ കുടുംബം. ബെന്നി ബെഹനാന്‍ എം പിയും റോജി ജോണ്‍ എം എല്‍ എയുമുള്‍പ്പടെ പങ്കെടുത്ത് വീടിന്‍റെ നിര്‍മ്മാണോദ്ഘാടനം നടത്തിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും വിധവയും രണ്ട് പെണ്‍മക്കളുമുള്‍പ്പെടുന്ന കുടുംബം ചൂണ്ടിക്കാട്ടി. അതേ സമയം കുടുംബത്തിന്‍റെ ദുരവസ്ഥ തിരിച്ചറിഞ്ഞ സി പി ഐ എം വീട് നിര്‍മ്മാണം ഏറ്റെടുത്തു.അങ്കമാലി നായത്തോട് പറവട്ടി പരേതനായ ഷാജുവിന്റെ ഭാര്യ സിനിയും രണ്ട് പെൺമക്കളടങ്ങുന്ന കുടുംബവുമാണ് കോണ്‍ഗ്രസിന്‍റെ വഞ്ചനയ്ക്കിരയായത്.ALSO READ: കോഴിക്കോട് ലഹരി മരുന്ന് നൽകി പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: എംഎസ്എഫ് നേതാവടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുംകെപിസിസി ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഒക്ടോബർ 4 ന് ബെന്നി ബഹനാൻ എം പി യും റോജി എം ജോൺ എംഎൽഎ യും നഗരസഭ ചെയർമാൻ ഷിയോ പോളും മറ്റ് കോൺഗ്രസ് നേതാക്കളും ഉള്‍പ്പടെ പങ്കെടുത്ത് നിര്‍മ്മാണോദ്ഘാടനം നടത്തിയെങ്കിലും പിന്നീട് പ്രവൃത്തി ഉപേക്ഷിച്ചു. മാത്രമല്ല കട്ടിളയും ജനലുമുൾപ്പെടെയുള്ള സാമഗ്രികൾ അഴിച്ചു കൊണ്ടുപോയതായും കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.വിധവയായ സിനിയുടെയും കുടുംബത്തിന്‍റെയും ദുരവസ്ഥ തിരിച്ചറിഞ്ഞ സി പി ഐ എം പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.ലോക്കല്‍ സെക്രട്ടറി സജി വര്‍ഗ്ഗീസ്.വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ച് പാവപ്പെട്ട കുടുംബത്തെ അവഹേളിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗം ടി വൈ ഏലിയാസ് പറഞ്ഞു.നായത്തോട് മേഖലയിലെ സിപിഐഎം ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയത്തിനു പുറമെ,സുമനസ്സുകളുടെ സഹകരണത്തോടെയുമാണ് വീട് നിർമാണം പൂർത്തീകരിക്കാൻ സി പി ഐ എം ലക്ഷ്യമിടുന്നത്.The post വീടുവെച്ച് നൽകാമെന്ന് പറഞ്ഞുപറ്റിച്ച് കോൺഗ്രസ്; ദുരവസ്ഥ കണ്ട് അങ്കമാലിയിലെ കുടുംബത്തിന് സഹായവുമായി സിപിഐഎം appeared first on Kairali News | Kairali News Live.