മറ്റത്തൂരിലെ കൂറ്മാറ്റം നടന്നത് ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രന്റെ നേതൃത്വത്തിലാണെന്നും, ചന്ദ്രനെയും സംഘത്തെയും സംരക്ഷിക്കുന്നത് മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വളളൂരാണെന്നും വെള്ളിപ്പെടുത്തല്‍. മറ്റത്തൂരിലെ കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമാണ് തുറന്നുപറച്ചില്‍ നടത്തിയത്. അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ചന്ദ്രനെയും സംഘത്തെയും തിരിച്ചെടുത്താല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.മറ്റത്തൂരില്‍ നടന്ന കൂറ്മാറ്റം മാസറ്റര്‍ പ്ലാന്‍ ആണെന്നും, കൂറ്മാറ്റത്തിന്റെ മാസ്റ്റര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം ചന്ദ്രനാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷം ആരോപിച്ചു.. മറ്റത്തൂരില്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ സമാന്തര ഡിസിസി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ജില്ലാ നേതൃത്വത്തിനുള്ളില്‍ ഗ്രൂപ്പ് തര്‍ക്കം കൂടുതലാണെന്നും, ചന്ദ്രനെയും സംഘത്തെയും സരക്ഷിക്കുന്നത് മുന്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരാണെന്നും കൂട്ടിചേര്‍ത്തു.ALSO READ: വീടുവെച്ച് നൽകാമെന്ന് പറഞ്ഞുപറ്റിച്ച് കോൺഗ്രസ്; ദുരവസ്ഥ കണ്ട് അങ്കമാലിയിലെ കുടുംബത്തിന് സഹായവുമായി സിപിഐഎംകൂറ്മാറ്റത്തിനു പിന്നാലെ ടി.എം ചന്ദ്രന്‍, ഷാഫി കല്ലൂപറമ്പില്‍, രഞ്ജിത്ത് കൈപ്പള്ളി, പ്രവീണ്‍, സതീശന്‍ ഇല്ലത്തുപറമ്പില്‍ തുടങ്ങിയവരെ അന്വേഷണവിധേയമായി പുറത്താക്കിയിരുന്നു… എന്നാല്‍ ജോസ് വള്ളൂര്‍ ഇവരെ തിരിച്ച് പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും, ഇവരെ തിരിച്ചെടുത്താല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഔദ്യോഗിക പക്ഷം പറഞ്ഞു.. മറ്റത്തൂരിലെ കോണ്‍ഗ്രസിനെ കേരളത്തിനു മുന്നില്‍ നാണെകെടുത്തിയത് ചന്ദ്രനും സംഘവുമാണെന്നും, ഇവര്‍ക്കെതിരെയുള്ള പരാതി കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പക്ഷം വ്യക്തമാക്കി.The post ‘മറ്റത്തൂരിലെ കൂറുമാറ്റം നടന്നത് ഡിസിസി ജനറല് സെക്രട്ടറി ടിഎം ചന്ദ്രന്റെ നേതൃത്വത്തിൽ’; ചന്ദ്രനെയും സംഘത്തെയും സംരക്ഷിക്കുന്നത് മുന് ഡിസിസി പ്രസിഡന്റ് ജോസ് വളളൂരാണെന്ന് തുറന്നുപറഞ്ഞ് കോണ്ഗ്രസ് ഔദ്യോഗിക പക്ഷം appeared first on Kairali News | Kairali News Live.