കോഴിക്കോട് താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനാണ് തീപിടിച്ചത്. ഓഫീസ് ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി ആണ് തീയണച്ചത്. എന്നാൽ തീ പൂര്‍ണമായും അണക്കാനായിട്ടില്ല.ALSO READ: ‘ചില മാധ്യമങ്ങൾ സങ്കൽപ കഥകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’; എസ്ഐടിക്ക് മൊ‍ഴി നൽകിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ MLAഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയിൽ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. ഓഫീസിലും പ്ലാന്‍റിലുമായി 75 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ പുറത്തായിരുന്നു താമസം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.The post താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം; പ്ലാന്റും കെട്ടിടവും പൂര്ണമായും കത്തി നശിച്ചു appeared first on Kairali News | Kairali News Live.