യെലഹങ്ക കുടിയൊഴിപ്പിക്കൽ: കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; ദുരിതത്തിലായി നൂറുകണക്കിന് കുടുംബങ്ങൾ

Wait 5 sec.

കർണാടകയിലെ യെലഹങ്കയിൽ നടന്ന വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടിയിൽ ഭരണകക്ഷിയായ കോൺഗ്രസിനും പ്രതിപക്ഷമായ ബിജെപിക്കും ഒരേ നിലപാട്. അനധികൃത കുടിയേറ്റവും ഭൂമി കയ്യേറ്റവും ഒഴിപ്പിച്ചതാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയപ്പോൾ, ഇതേ വാദം തന്നെയാണ് ബിജെപിയും ആവർത്തിക്കുന്നത്. യാതൊരുവിധ നോട്ടീസോ മുന്നറിയിപ്പോ നൽകാതെ 200-ഓളം കുടുംബങ്ങളെയാണ് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്ത് തെരുവിലിറക്കി വിട്ടത്.കേരളത്തിനെതിരെ ബിജെപിയുടെ ആക്ഷേപം കുടിയേറ്റക്കാരെക്കുറിച്ച് എൻഐഎ (NIA) അന്വേഷണം വേണമെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. ഭൂമി കയ്യേറിയവരിൽ ബംഗ്ലാദേശികൾക്കും ഹൈദരാബാദികൾക്കുമൊപ്പം മലയാളികളും ഉണ്ടെന്ന വ്യാജപ്രചാരണവുമായി അദ്ദേഹം കേരളത്തെ കടന്നാക്രമിച്ചു. കർണാടകയിലെ ഭൂമി കന്നഡക്കാർക്കുള്ളതാണെന്നും അർഹരായ കന്നഡക്കാർക്ക് മാത്രമേ ഭവന പദ്ധതിയിലൂടെ വീട് നൽകാവൂ എന്നുമാണ് ബിജെപിയുടെ നിലപാട്. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ കാര്യത്തിൽ മാത്രമാണ് ബിജെപിക്ക് കോൺഗ്രസുമായി നിലവിൽ അഭിപ്രായ വ്യത്യാസമുള്ളത്.ALSO READ: പുതുവത്സരത്തെ വരവേറ്റ് ശബരിമലയും; കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എന്ന് എഴുതി അഗ്നി പകർന്നുരേഖകളില്ലെന്നാരോപിച്ച് പുനരധിവാസം നിഷേധിക്കുന്നു ഫക്കീർ ലേഔട്ട്, വസീം ലേഔട്ട് എന്നിവിടങ്ങളിൽ താമസിച്ചിരുന്നവരാണ് വീട് നഷ്ടപ്പെട്ട് തെരുവിലായത്. തങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണെന്നും കുടിയൊഴിപ്പിക്കുന്നതിന് മുന്നോടിയായി നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. തങ്ങൾ ബംഗ്ലാദേശികളാണെന്ന ബിജെപി നേതാക്കളുടെ ആരോപണം കുടിയൊഴിപ്പിക്കപ്പെട്ടവർ തള്ളി.അതേസമയം, പുനരധിവാസത്തിന് അർഹരായ കുടുംബങ്ങളെ കണ്ടെത്താനുള്ള സർവേ ഇതുവരെ പൂർത്തിയായിട്ടില്ല. താമസക്കാർ ഹാജരാക്കുന്ന രേഖകൾ അധികൃതർ അംഗീകരിക്കാത്തതിനാൽ പലരും പുനരധിവാസ പട്ടികയിൽ നിന്നും പുറത്തായിരിക്കുകയാണ്. തകർക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് മനുഷ്യർ ഇപ്പോഴും കഴിയുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് എത്രപേർക്ക് പുനരധിവാസം സാധ്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലThe post യെലഹങ്ക കുടിയൊഴിപ്പിക്കൽ: കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; ദുരിതത്തിലായി നൂറുകണക്കിന് കുടുംബങ്ങൾ appeared first on Kairali News | Kairali News Live.