മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരചടങ്ങ് പൂർത്തിയായി. മോഹൻലാൽ ചെറുപ്പകാലം ചിലവിട്ട തിരുവനന്തപുരം മുടവൻമുകൾ കേശവദേവ് റോഡിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. ഭർത്താവ് കെ വിശ്വനാഥൻ നായർക്കും മൂത്തമകൻ പ്യാരിലാലിനുനൊപ്പം ഇനി ശാന്തകുമാരി അമ്മ അന്ത്യവിശ്രമം കൊള്ളും. സംസ്കാര ചടങ്ങ് സ്വകാര്യമായിരുന്നതിനാൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കൈരളി ടി വി ക്ക് വേണ്ടി എംഡി ജോൺ ബ്രിട്ടാസ് എംപി, ന്യൂസ് ഡയറക്ടർ ശരത്ചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ഇന്നലെയായിരുന്നു ശാന്തകുമാരി അമ്മയുടെ അന്ത്യം. ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു ശാന്തകുമാരി അമ്മ. ഇന്ന് പുലർച്ചെ അഞ്ചരയോടെ മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചു. അമ്മ മുമ്പ് പറഞ്ഞ ആഗ്രഹപ്രകാരം തറവാട്ടു വീട്ടിൽ തന്നെയായിരുന്നു സംസ്കാരം.ALSO READ; ഓർമകൾക്ക് മരണമില്ല; കെ കെ നാരായണന് വിട നൽകി ജന്മനാട്മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തുടങ്ങി സിനിമ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ മുടവന്മുകളുലെ വീട്ടിൽ എത്തിയത്. കൈരളി ടി വി യെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപി, ന്യൂസ് ഡയറക്ടർ ശരത്ചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.The post ശാന്തകുമാരി അമ്മ ഇനി ഓർമ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി appeared first on Kairali News | Kairali News Live.