25000 എന്ന കള്ളത്തിന് തീരുമാനമായി; വികെ പ്രശാന്തിനെതിരെയുള്ള കള്ള പ്രചാരണങ്ങൾ പൊളിച്ചടുക്കി വിവരാവകാശ രേഖകൾ

Wait 5 sec.

വികെ പ്രശാന്ത് എംഎൽഎ യ്ക്ക് 25000 രൂപ ഓഫീസ് അലവൻസായി ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള കള്ള പ്രചാരണങ്ങൾ പൊളിച്ചടുക്കിയിരിക്കുകയാണ് വിവരാവകാശ രേഖകൾ. ഓഫീസ് വാടകയ്ക്കോ ഓഫീസ് അലവൻസോ ആയി തുക എംഎൽഎമാർക്ക് കൊടുക്കുന്നില്ലെന്ന് വിവരാവകാശത്തിൽ പറയുന്നു.കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് എംഎൽഎ യോട് കൗൺസിലറായ ആർ ശ്രീലേഖ ഓഫീസ് ഒഴിയാൻ പറഞ്ഞതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കമുണ്ടായത്. എന്നാൽ ‌കൃത്യമായി വാടക കൊടുത്താണ് ഓഫീസ് പ്രസ്തുത കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്നും കാലാവധി കഴിയുന്നതിന് മുന്നെ ഇറങ്ങില്ലയെന്നും വികെ പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമത്തിൽ വികെ പ്രശാന്ത് എംഎൽഎ ക്കെതിരെ കുപ്രചാരണങ്ങൾ വന്നു തുടങ്ങിയത്. ഓഫീസ് അലവൻസായി തുക കിട്ടുന്നുവെന്നും വാടകയിനത്തിൽ കുറവ് മാത്രമാണ് എംഎൽഎ നൽകുന്നതുമെന്നതടക്കമുള്ളതായിരുന്നു പ്രചാരണങ്ങൾ.Also read; ‘എംഎൽഎമാരെ അപമാനിക്കുന്ന സ്ക്രീൻപ്ലേ, ശാസ്തമംഗലം കൗൺസിലറുടെ നേതൃത്വത്തില്‍ നടക്കുന്നത് വ്യാജപ്രചരണം’: ഗായത്രി ബാബുനൽകിയ വിവരാവകാശ അപേക്ഷയിൽ വാടകയിനത്തിൽ തുക നൽകുന്നുണ്ടോയെന്നായിരുന്നു പ്രധാനമായും പരിശോധിച്ചത്. എന്നാൽ അങ്ങനെയൊരു തുകയില്ലെന്നും നൽകുന്ന തുക മണ്ഡലം അലവൻസ് മാത്രമാണെന്നും കൃത്യമായി വിവരാവകാശ രേഖയിൽ പറയുകയും ചെയ്യുന്നുണ്ട്. എംഎൽഎ മാരുടെ അലവൻല് സംബന്ധിച്ച കൃത്യമായ രേഖകൾ നിയമസഭ വെബ്സൈറ്റിൽ ലഭ്യവുമാണ്. അതിനിടയിലും ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ജനങ്ങൾ വിലയിരുത്തുന്നുണ്ട്.The post 25000 എന്ന കള്ളത്തിന് തീരുമാനമായി; വികെ പ്രശാന്തിനെതിരെയുള്ള കള്ള പ്രചാരണങ്ങൾ പൊളിച്ചടുക്കി വിവരാവകാശ രേഖകൾ appeared first on Kairali News | Kairali News Live.