വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരേ അവിസ്മരണീയ ജയം നേടി കേരളം. അഹമ്മദാബാദിൽ ടോസ് നേടിയ രാജസ്ഥാൻ ഉയർത്തിയ 344 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം, അവസാന പന്തിൽ ഏദൻ ആപ്പിൾ ടോം പറത്തിയ സിക്‌സറിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു.കേരളത്തിന്റെ വിജയത്തിൽ ബാബ അപരാജിതിന്റെ സെഞ്ചുറി നിർണായകമായി. സമ്മർദ്ദ ഘട്ടങ്ങളിൽ പിടിച്ചുനിന്ന അദ്ദേഹം കേരളത്തിന് ഉറച്ച അടിത്തറ നൽകി. കൃഷ്ണ പ്രസാദിന്റെ ഉത്തരവാദിത്വമുള്ള അർധസെഞ്ചുറിയും വാലറ്റത്ത് ഏദൻ ആപ്പിൾ ടോവും അങ്കിത് ശർമയും നടത്തിയ പോരാട്ടവും മത്സരം കേരളത്തിന് അനുകൂലമാക്കി. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാല് വിക്കറ്റുകളും നായകൻ മാനവ് സുത്റ പത്തോവറിൽ 45 റൺസുകൾ മാത്രം വിട്ടുകൊടുത്തു രണ്ടു വിക്കറ്റുകളും നേടി.നേരത്തെ ടോസ് നേടിയ രാജസ്ഥാനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത് കരൺ ലാംബയുടെ സെഞ്ചുറിയും മുൻ ഇന്ത്യൻ താരം ദീപക് ഹുഡായുടെ അർധസെഞ്ചുറിയുമാണ്. കേരളത്തിന് വേണ്ടി മുഹമ്മദ് ഷറഫുദ്ദീൻ മൂന്നു വിക്കറ്റ് നേടിയപ്പോൾ അങ്കിത് ശർമ്മ പത്തോവറിൽ 45 റൺസുകൾ മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിലവിൽ ഗ്രൂപ് എ യിൽ നാലാം സ്ഥാനത്താണ് കേരളം.The post അവസാന പന്തിൽ സിക്സ്; രാജസ്ഥാനെ തകർത്ത് കേരളം appeared first on Kairali News | Kairali News Live.