പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (PNGRB) പുതിയ താരിഫ് പരിഷ്കരണത്തിന് പിന്നാലെ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സിഎൻജി, ഗാർഹിക പിഎ‍ൻജി എന്നിവയുടെ വിലയിൽ 4 രൂപ വരെ കുറച്ചു. ഗ്യാസ് ട്രാൻസ്പോർട്ടേഷൻ ചാർജുകൾ ഏകീകരിച്ചതും വിതരണക്കാർക്ക് ഇൻപുട്ട് ചിലവ് കുറഞ്ഞതുമാണ് ഈ വിലക്കുറവിന് കാരണമായത്. സി എൻ ജിയിൽ ഓടുന്ന വാഹന ഉടമകൾക്കും ഗാർഹിക പൈപ്പ്ലൈൻ പാചക വാതക ഉപയോക്താക്കൾക്കും ആശ്വാസം നൽകുന്ന വിലക്കുറവാണ് ജനുവരി ഒന്ന് മുതൽ നിലവിൽ വന്നത്.ഭൂമിശാസ്ത്രം അനുസരിച്ചും ഗതാഗത മേഖലകളെ ആശ്രയിച്ചും വിലക്കുറവിൽ വ്യത്യാസങ്ങളുണ്ടെന്ന് അദാനി ടോട്ടൽ ഗ്യാസ് അറിയിച്ചു. ഗുജറാത്തിലും തൊട്ടടുത്തുള്ള മധ്യപ്രദേശ് – മഹാരാഷ്ട്ര പ്രദേശങ്ങളിലും, സിഎൻജി കിലോഗ്രാമിന് 0.50 രൂപ മുതൽ 1.90 രൂപ വരെ വിലകുറഞ്ഞപ്പോൾ ആഭ്യന്തര പിഎൻജി സ്റ്റാൻഡേർഡ് ക്യൂബിക് മീറ്ററിന് 1.10 രൂപ വരെ കുറഞ്ഞു. ALSO READ; ടെസ്ല ഇനി പ‍ഴങ്കഥ: 2025 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയായി ബി വൈ ഡിരാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സിഎൻജിക്ക് 1.40 രൂപ മുതൽ 2.55 രൂപ വരെയും, പിഎൻജിക്ക് 1.10 രൂപ മുതൽ 4.00 രൂപ വരെയും കുറവുണ്ടായി. മധ്യ-കിഴക്കൻ ഇന്ത്യയിൽ സിഎൻജി 1.81 രൂപ മുതൽ 4.05 രൂപ വരെയും, പിഎൻജി 4.00 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. പി എൻ ജി ആർ ബിയുടെ പരിഷ്കരണത്തെ എടിജിഎൽ ഇഡിയും സിഇഒയുമായ സുരേഷ് പി മംഗ്ലാനി സ്വാഗതം ചെയ്തു. ഈ നീക്കം പ്രകൃതിവാതകം വിലക്കുറവുള്ളതാക്കി മാറ്റുമെന്നും വീടുകളിലും ഗതാഗതത്തിലും ശുദ്ധ ഇന്ധനങ്ങൾ സ്വീകരിക്കപ്പെടുന്നത് ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി സൗഹൃദ ഇന്ധനമായ പ്രകൃതിവാതകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ പരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയുടെ ആകെ ഊർജ്ജ ഉപയോഗത്തിൽ 6 ശതമാനം മാത്രമുള്ള പ്രകൃതിവാതകത്തിന്റെ പങ്ക് 2030-ഓടെ 15 ശതമാനമായി ഉയർത്തലാണ് ലക്ഷ്യം. The post പിഎൻജിആർബി താരിഫ് പുനഃക്രമീകരണം: സിഎൻജി, ഗാർഹിക പൈപ്പ്ലെൻ ഗ്യാസ് വില 4 രൂപവരെ കുറച്ച് അദാനി ടോട്ടൽ ഗ്യാസ് appeared first on Kairali News | Kairali News Live.