സ്വന്തം മണ്ണിൽ നടക്കുന്ന ടി 20 ലോകകപ്പ് ഉൾപ്പടെ ഏറെ നിർണ്ണായകമായ മത്സരങ്ങൾ നിറഞ്ഞ ഒരു കൊല്ലമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിന് ഏറെ പ്രാധാന്യമുള്ള ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന പോരാട്ടത്തിന് ജനുവരി 11ന് തുടക്കമാകും. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങൾ ഉള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോദരയിലെ കൊടാംബി സ്റ്റേഡിയത്തിലാണ് നടക്കുക. പുതുവത്സരത്തിലെ ആദ്യ ഹോം സീരീസിനായുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ പരമ്പര ഏകദിന ഫോർമാറ്റിലേക്കു നിരവധി താരങ്ങളുടെ തിരിച്ചു വരവിന് കാരണം ആകുമെന്നാണ് സൂചന.അങ്ങനെ തിരിച്ചുവരവ് നടത്താൻ സാധ്യതയുള്ള താരങ്ങൾ ആരെല്ലാമാണെന്നു നോക്കാം.ശുഭ്മാൻ ഗിൽപരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പര നഷ്ടമായ നായകൻ ശുഭ്മാൻ ഗിൽ ന്യൂസിലൻഡ് പരമ്പരയോടെ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട ഗിൽ, ഈ പരമ്പരയിൽ ടീമിനെ നയിക്കും എന്നാണ് പ്രതീക്ഷ.Also Read: വൈറ്റ് ബോൾ ആധിപത്യം: ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ സമ്പൂർണ ഷെഡ്യൂൾമുഹമ്മദ് ഷമിഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പേസ് ബൗളർ ആയ മുഹമ്മദ് ഷമി ഒരു വലിയ ഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്താൻ സാധ്യത. 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറായ ഷമിക്ക് 108 മത്സരങ്ങളിൽ നിന്ന് 206 വിക്കറ്റുകളുണ്ട്.Also Read: ഇവരിൽ ആരാകും ഏകദിന ടീമിൽ ശ്രേയസ് അയ്യർക്ക് പകരക്കാരൻഅക്ഷർ പട്ടേൽടി 20 ഫോർമാറ്റിൽ ഉപനായകനായി സ്ഥാനക്കയറ്റം ലഭിച്ച ഓൾറൗണ്ടർ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്ക പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ട അക്ഷർ, വാഷിംഗ്ടൺ സുന്ദറിന് പകരം ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദിനങ്ങളിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുന്ന അക്ഷർ ടീമിന്റെ ബാലൻസ് മെച്ചപ്പെടുത്തുമെന്ന് ആണ് പരക്കെയുള്ള വിലയിരുത്തൽ.ഇഷാൻ കിഷൻവിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷനും രണ്ടര വർഷത്തിന് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട്. 2023 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. അത്ര മികച്ച ഫോമിൽ അല്ലാത്ത റിഷഭ് പന്തിന് പകരം കെ എൽ രാഹുലിനൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ എന്ന സ്ഥാനത്തേക്കാകും അന്താരാഷ്ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി ഉള്ള ഇഷാനെ പരിഗണിക്കുക.മുഹമ്മദ് സിറാജ്മുൻ ലോക ഒന്നാം നമ്പർ ഏകദിന ബൗളറായ മുഹമ്മദ് സിറാജും ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. 2025 ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു സിറാജിന്റെ അവസാന ഏകദിന മത്സരം. ന്യൂസിലൻഡ് പരമ്പര ഇന്ത്യൻ ടീമിന് പുതിയ തുടക്കവും ശക്തമായ പരീക്ഷണവുമായിരിക്കും.The post ഏകദിന ടീമിലേക്ക് ഇന്ത്യൻ തിരിച്ചുവരവിനൊരുങ്ങുന്ന താരങ്ങൾ ആരെല്ലാം? appeared first on Kairali News | Kairali News Live.