‘കുടുംബശ്രീയുടെ പുതിയ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ചിലർ തടസവുമായി വരുന്നു; അവർ കുടുംബശ്രീയുടെ ചരിത്രം ഓർക്കുന്നത് നന്നാവും’; മുഖ്യമന്ത്രി

Wait 5 sec.

കുടുംബശ്രീയുടെ പുതിയ പദ്ധതികൾക്കെതിരെ തടസവുമായി ഇപ്പോൾ ചിലർ രംഗത്തിറങ്ങിയിട്ടുണ്ടെന്നും വികസന കാര്യങ്ങൾക്കും അവർ തടസം നിൽക്കുകയാണെന്നും കുടുംബശ്രീയുടെ ചരിത്രം അവർ ഓർക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ദേശീയ സരസ് മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘കേരളം അതിദാരിദ്ര്യ മുക്തമാക്കുന്നതിൽ കുടുംബശ്രീയുടെ പങ്കാളിത്തം പ്രശംസനീയമായിരുന്നു. സാമൂഹ്യ മുന്നേത്തിൻ്റെ ഇടപെടലായി സരസ് മേള മാറുമെന്നും സ്ത്രീപക്ഷ നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.ALSO READ: വിഡി സതീശൻ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചു കാണില്ല; നമ്മുടെ ആ​രോ​ഗ്യ മന്ത്രി പൊളിയല്ലേ‘മനുഷ്യൻ്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഇടതു സർക്കാരുകൾക്കായി. മതനിരപേക്ഷതയിൽ അടിയുറച്ചു നിൽക്കുന്നവരാണ് കേരളീയർ. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ജാതീയമായ വേർതിരിവ് ഇപ്പോഴും നിലനിൽക്കുന്നു. കേരളത്തെ പല സംസ്ഥാനങ്ങളും മോഡലാക്കി. ഈ മാറ്റത്തിന് കാരണം കേരളത്തിന്റെ മതനിരപേക്ഷതയുടെ കരുത്താണ്. എന്നാൽ മത നിരപേക്ഷതയെ ദുർബലപ്പെടുത്താനാണ് ഇവിടെ ചിലരുടെ ശ്രമം. അത് അന്ധകാരത്തിലേക്ക് നയിക്കും. അവയെ തിരിച്ചറിയണം’. മുഖ്യമന്ത്രി പറഞ്ഞു.The post ‘കുടുംബശ്രീയുടെ പുതിയ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ചിലർ തടസവുമായി വരുന്നു; അവർ കുടുംബശ്രീയുടെ ചരിത്രം ഓർക്കുന്നത് നന്നാവും’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.