എംടിയുടെ സ്വപ്‌ന സിനിമ: ‘രണ്ടാമൂഴം’ ഋഷഭ് ഷെട്ടിയുടെ കൈകളിലേക്ക്? സിനിമാപ്രേമികൾ ആവേശത്തിൽ

Wait 5 sec.

മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ ഉടൻ വെള്ളിത്തിരയിലേക്കെന്ന് റിപ്പോർട്ട്. പല തടസങ്ങൾ കൊണ്ട് കാലങ്ങളായി വെള്ളിത്തിരയുടെ വെള്ളിവെളിച്ചം കാണാതെ നിന്ന അതുല്യ രചന സിനിമയാകുമ്പോൾ, സംവിധാനം ചെയ്യാൻ എത്തുന്നത് ഋഷഭ് ഷെട്ടിയാണെന്ന വിവരങ്ങളാണ് സിനിമാ പ്രേമികളെ കൂടുതൽ ആവേശത്തിലാക്കുന്നത്. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണെങ്കിലും അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. വിവിധ ഭാഷകളിലായി ബിഗ് ബജറ്റിൽ പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന രണ്ടാമൂഴത്തിന്റെ അമരത്തം വഹിക്കാൻ എംടിയുടെ കുടുംബം ഋഷഭിനെ സമീപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വൻ വിജയം കൊയ്ത ‘കാന്താര’ ഒരുക്കിയ ഋഷഭ് ഷെട്ടി തന്നെയാണ് വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന രണ്ടാമൂഴം സംവിധാനം ചെയ്യാനും യോഗ്യനെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ അടക്കം ആരാധകരും പങ്കുവെക്കുന്നത്.ALSO READ; നാലാം ആഴ്ചയിലും സെഞ്ച്വറി; ബോക്സ് ഓഫീസിനെ തുടരെ വിറപ്പിച്ച് രൺവീറിന്റെ ‘ധുരന്ധർ’, ഈ നേട്ടംകൊയ്യുന്ന ആദ്യ ഹിന്ദി ചിത്രംരണ്ടാമൂഴം വെള്ളിത്തിരയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ‘ഒടിയൻ’ ഒരുക്കിയ സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങാതെ നീണ്ടുപോയതോടെ എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നു പിൻവാങ്ങിയിരുന്നു. പിന്നീട് സിനിമ മണിരത്നത്തിന്റെ കൈകളിലേക്ക് എത്തിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ ഡേറ്റുമായി ബന്ധപ്പെട്ട പ്രശനങ്ങൾ മൂലം അദ്ദേഹവും പിന്മാറി. മണിരത്നമാണ് തനിക്ക് പകരം ഋഷഭ് ഷെട്ടിയെ സംവിധായകനായി നിർദേശിച്ചതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഋഷഭ് ഷെട്ടിയുടെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാവും രണ്ടാമൂഴം നിർമിച്ചേക്കുക. പുറത്ത് വരുന്ന റിപ്പോർട്ടുകൾ മലയാളികളായ സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.The post എംടിയുടെ സ്വപ്‌ന സിനിമ: ‘രണ്ടാമൂഴം’ ഋഷഭ് ഷെട്ടിയുടെ കൈകളിലേക്ക്? സിനിമാപ്രേമികൾ ആവേശത്തിൽ appeared first on Kairali News | Kairali News Live.