ആശുപത്രിയിലേക്ക് പോകുംവഴി ഗ‌ർഭിണിക്ക് പ്രസവവേദന, പിന്നാലെ കാറിൽ പ്രസവം; രക്ഷകനായി ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍

Wait 5 sec.

കാനഡയിൽ ജീവന്‍ രക്ഷകനായി ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍. ഗർഭിണിയായ ഒരു സ്ത്രീയ്ക്കും കുടുംബത്തിനുമാണ് ഹർദീപ് സിംഗ് ടൂർ എന്ന ഡ്രൈവർ രക്ഷകനായത്. ടാക്സിയിൽ വെച്ചുതന്നെ പ്രസവിച്ച സ്ത്രീയെയും കുഞ്ഞിനെയും തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ച ടൂറിന് അഭിനന്ദനപ്രവാഹമാണ്.മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രിയിലാണ് സംഭവം. നാല് വർഷമായി ടാക്സി ഓടിക്കുന്ന ടൂറിന് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ഒരു ഫോൺ കോൾ വരുന്നു. അടിയന്തരമായി ആശുപത്രി യാത്ര ആവശ്യപ്പെട്ടായിരുന്നു ഫോൺ കോളെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൂർണ ​ഗർഭിണിയായ സ്ത്രീയെ എത്രയും വേ​ഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.വാഹനത്തിൽ കയറാൻ എത്തിയപ്പോൾ തന്നെ വേദനകൊണ്ട് പുളയുകയായിരുന്നു സ്ത്രീയെന്ന് ടൂർ പറയുന്നു. ​ഗുരുതരാവസ്ഥ മനസിലാക്കിയ ടൂർ, ആദ്യം ആംബുലൻസിനെ വിളിക്കാൻ ആലോചിച്ചെങ്കിലും കാലാവസ്ഥ അപകടകരമാണെന്ന് കണ്ടതോടെ തീരുമാനം മാറ്റുകയായിരുന്നു. വീണ്ടും സമയം പോകുമെന്ന് തിരിച്ചറിഞ്ഞ ടൂർ സ്വയം ദൗത്യം ഏറ്റെടുത്ത്, ഡ്രൈവ് ചെയ്യാൻ തീരുമാനിച്ചു.ആശുപത്രിയിലേക്കുള്ള ആ യാത്രയെ “ഏറ്റവും ദൈർഘ്യമേറിയ 30 മിനിറ്റ്” എന്നാണ് ടൂർ വിശേഷിപ്പിച്ചത്. വഴിയിലുടനീളം വേദനകൊണ്ട് പുളയുകയായിരുന്നു ആ സ്ത്രീ. അപ്പോൾ -23°C ആയിരുന്നു താപനില. ശക്തമായ കാറ്റും ഒപ്പം വഴുക്കലുള്ള റോഡുകളും ഡ്രൈവിംഗ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. അപ്പോഴെല്ലാം ആ കുടുംബത്തെ സുരക്ഷിതമായും വേഗത്തിലും ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു തന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.ഇതിനിടെ പീറ്റർ ലൗഹീഡ് സെന്ററിൽ നിന്ന് അല്പം അകലെ കാറിൽതന്നെ സ്ത്രീ പ്രസവിച്ചു. വൈദ്യസഹായം ലഭ്യമാക്കാൻ വേഗത്തിൽത്തന്നെ ടൂർ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ജീവനക്കാർ പിന്നീട് അദ്ദേഹത്തെ അറിയിച്ചു. ഇത്തരമൊരു അനുഭവം ആദ്യമാണെന്നും “അഭിമാനകരമായ നിമിഷം” ആയാണ് അതിനെ കണക്കാക്കുന്നതെന്നും ടൂർ പറയുന്നു.The post ആശുപത്രിയിലേക്ക് പോകുംവഴി ഗ‌ർഭിണിക്ക് പ്രസവവേദന, പിന്നാലെ കാറിൽ പ്രസവം; രക്ഷകനായി ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ appeared first on Kairali News | Kairali News Live.