മനാമ: ഹെറോയിന്‍, ഹാഷിഷ്, മെത്താഫെറ്റാമിന്‍, സിബിഡി ഓയില്‍ തുടങ്ങിയവ വില്‍പന നടത്തിയ നാലു പേര്‍ക്ക് ജയില്‍ ശിക്ഷ. ലെബനീസ്, പാകിസ്ഥാന്‍, ബഹ്റൈനി സ്വദേശികളാണ് പ്രതികള്‍. പ്രതികളില്‍ രണ്ടുപേര്‍ക്ക് 15 വര്‍ഷം തടവുശിക്ഷ വിധിച്ചു.രാജ്യത്തുടനീളം മയക്കുമരുന്ന് എത്തിച്ച് ലേലം നടത്തിയ ബഹ്റൈനി പ്രതിക്ക് 10 വര്‍ഷം തടവും ഇയാളുടെ കാമുകിക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. ബാക്കി മൂന്നുപേര്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു.രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്ന ക്രിമിനല്‍ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘ഉയര്‍ന്ന തലത്തിലുള്ള മയക്കുമരുന്ന് ഇടപാടുകാര്‍’ എന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പ്രതികളെ വിശേഷിപ്പിച്ചത്. കോടതി രേഖകള്‍ അനുസരിച്ച് പാകിസ്ഥാന്‍ സ്വദേശിയായ പ്രതി നേരത്തെയും മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. The post മയക്കുമരുന്ന് വില്പന; നാലുപേര്ക്ക് ജയില് ശിക്ഷ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.