‘ഭൂപാലി’യിൽ സംഗീത വിരുന്നൊരുക്കാൻ ദിപൻബിത ചക്രബർത്തിയും ശ്രീജാ രാജേന്ദ്രനും; സംഗീതസന്ധ്യക്ക് ജനുവരി 3 ന് വ‍ഴുതക്കാട് വേദിയാകും

Wait 5 sec.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘ഭൂപാലി – ഘരാനകളുടെ പ്രതിധ്വനി’ ഹിന്ദുസ്ഥാനി സംഗീത പരിപാടിയിൽ ഗസൽ-സിത്താർ വിരുന്നൊരുക്കാൻ പ്രശസ്ത ഗസൽ ഗായിക ദിപൻ ബിത ചക്രബർത്തിയും ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രനും ടാഗോർ തിയേറ്ററിൽ വേദി പങ്കിടുന്നു. ജനുവരി 3 വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ‘ഭൂപാലി’ രാഗസാന്ദ്ര സന്ധ്യ അനന്തപുരിയ്ക്ക് പുത്തൻ അനുഭവമാകും.വെസ്റ്റ് ബംഗാളിലെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ദിപൻ ബിതയ്ക്ക് ശാസ്ത്രീയ സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പറഞ്ഞു കൊടുത്തത് ഗുരു ഉസ്താദ് മുനവ്വർ അലി ഖാന്റെ ശിഷ്യനായ ശ്രീ ത്രിദിബ് സന്യാലാണ്. കൊൽക്കത്തയിലെ പ്രശസ്തമായ ശ്രുതിനന്ദനിൽ പ്രവേശനം നേടിയതിനെ തുടർന്ന് പണ്ഡിറ്റ് അജോയ് ചക്രബർത്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യ ബിദുഷി ചന്ദന ചക്രബർത്തിയുടെയും ശിഷ്യത്വത്തിൽ പരിശീലനം നേടി. ശ്രുതിനന്ദനിൽ 15 വർഷം സംഗീത പരിശീലനം നേടിയ ദിപാൻവിത നിരവധി സംഗീതോത്സവങ്ങളിൽ സ്ഥിരസാന്നിധ്യമായി.ALSO READ; അംഗീകാരത്തിന്റെ നിറവിൽ: 2025 ലെ നാഷണൽ പ്രോജക്ട് എക്‌സലൻസ് അവാർഡ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലഭിച്ചുകൊൽക്കത്ത ദൂരദർശനിൽ ശാസ്ത്രീയ സംഗീതവും ലൈറ്റ് ക്ലാസിക്കൽ ഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കു പുറമെ യുഎസ്, യുകെ എന്നിവിടങ്ങളിലായി നടന്ന തത്സമയ സംഗീത പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ജാദവ്പൂർ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സംഗീത പാരമ്പര്യം കുടുംബത്തിലൂടെ പകർന്നുകിട്ടിയ കലാകാരിയാണ് സിത്താർ വാദക ശ്രീജാ 1 രാജേന്ദ്രൻ. അച്ഛൻ മുരളീധരൻ മാസ്റ്റർ സംഗീതസംവിധായകനും ഗാനരചയിതാവും സംഗീത അധ്യാപകനുമാണ്.കൃഷ്ണകുമാർ മാസ്റ്ററുടെ ശിക്ഷണത്തിൽ സിത്താർ പഠനം ആരംഭിച്ച ശ്രീജ തുടർന്ന് കർണാടകയിലെ ധാർവാഡിൽ ‘ഇന്ദോർ ബീൻകാർ ഘരാന’യിലെ ഉസ്താദ് ഹമീദ് ഖാന്റെ കീഴിൽ സിത്താറിൽ തുടർ പഠനം നടത്തി. അഖില ഭാരതീയ ഗാന്ധർവ മഹാവിദ്യാലയം, മുംബൈയിൽ നിന്ന് സിത്താറിൽ വിശാരദ് ബിരുദവും അവർ നേടി.ALSO READ; മലിനജലം കുടിച്ച് മരിക്കേണ്ടി വരുന്ന ‘ഇൻഡോർ മോഡൽ’: തിരുവനന്തപുരത്തെ ഇൻഡോർ പോലെയാക്കി മാറ്റാനാണോ വി വി രാജേഷേ പ്ലാൻ?കേരളത്തിലെ ആദ്യ വനിതാ സിത്താർ കലാകാരികളിൽ ഒരാളായ ശ്രീജ രാജേന്ദ്രൻ, തൃശ്ശൂരിലെ ജയശ്രീ സുന്ദരേശനിൽ നിന്ന് കർണാടക സംഗീതത്തിൽ വോക്കൽ പരിശീലനവും നേടിയിട്ടുണ്ട്. സിത്താർ വാദ്യത്തിൽ പ്രൊഫഷണൽ ലോകത്തിലേക്ക് കടന്നിരിക്കുന്ന അവർ ശാസ്ത്രീയ സംഗീത കച്ചേരികൾ, ഫ്യൂഷൻ പരിപാടികൾ, റെക്കോർഡിംഗുകൾ, കഥക് നൃത്തവാദ്യം, ടെലിവിഷൻ പരിപാടികൾ എന്നിവയിൽ സജീവമാണ്.നോർത്ത് പരവൂരിലെ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ സംഗീത അധ്യാപിക കൂടിയാണ് ശ്രീജ. രത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), ഹാരിസ് വീരോലി (ഗിറ്റാർ) എന്നിവർ സംഗീതസന്ധ്യയിൽ പങ്കാളിയാകും. പ്രവേശനം സൗജന്യമാണ്.The post ‘ഭൂപാലി’യിൽ സംഗീത വിരുന്നൊരുക്കാൻ ദിപൻബിത ചക്രബർത്തിയും ശ്രീജാ രാജേന്ദ്രനും; സംഗീതസന്ധ്യക്ക് ജനുവരി 3 ന് വ‍ഴുതക്കാട് വേദിയാകും appeared first on Kairali News | Kairali News Live.