സൗഹൃദവും ക്യാമ്പസ് ഓർമകളും പുതുക്കി ടി കെ എം കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “ഇന്നലെകൾ-5.O 2K25”.പൂർവ്വ കുടുംബസംഗമവും, കോളേജിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പ് വിതരണവും, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കുള്ള സ്കോളർഷിപ്പും ആദരവും, മികച്ച കായിക താരങ്ങൾക്കുള്ള ആദരവും സ്കോളർഷിപ്പും, ഇന്നലെകളുടെ പത്താം വാർഷികവും, ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും, പൂർവ്വവിദ്യാർത്ഥികളുടെ കലാവിരുന്നും ഇന്നലെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ALSO READ: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ‘വര്‍ണച്ചിറകിന്’ തുടക്കമായി: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തുകുണ്ടറ എം എൽ എ പി സി വിഷ്ണുനാഥ് സംഗമം ഉദ്ഘാടനം ചെയ്തു. ടി.കെ.എം കോളേജ് പ്രിൻസിപ്പാൾ ഡോ. എം ജെ ഷീബ അധ്യക്ഷയായി. ‘ഇന്നലെകളുടെ’ ചെയർമാൻ അമീൻ എം.എം കണ്ണനല്ലൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എം.എൽ.എമാരെ ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ജനാബ്. ഷഹാൽ ഹസ്സൻ മുസ്ലിയാർ ആദരിച്ചു.കോളേജ് യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കുള്ള അവാർഡും, സ്കോളർഷിപ്പ് വിതരണവും നൗഷാദ് MLAയും, മികച്ച കായിക താരങ്ങൾക്കുള്ള അവാർഡും സ്കോളർഷിപ്പും പ്രശസ്ത ടിവി സിനിമ ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ലളിതവും നിര്‍വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് കൊല്ലം കൗൺസിലർ മുസ്തഫ സലാം, ടി.കെ.എം അലൂമിനി സെക്രട്ടറി പ്രേംഷാജ് വി.എം, ടി കെ എം അലൂമി ട്രഷറർ പ്രൊഫ. ഫിറോസ്ഖാൻ എ, ഇന്നലെകളുടെ ഭാരവാഹികളായ അൻസർ റഹീം, സവാദ് ബാഗ്ളൂർ, ജിന്ന, ഉണ്ണി.ഡി, അഡ്വ.കബീർഷാ, നാദിർഷ, ബിജിത ടോജോ, അഡ്വ.കാർത്തി, സജു, റിയാസ് യു.കെ, ഷിബിലി, ഷംനാദ്, ഷാൻ, വിനയന്‍, ബിന്‍ഷാദ്, സറീന തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ സോണി. എസ് നന്ദിയും രേഖപ്പെടുത്തി.ALSO READ: ആതുരാലയങ്ങൾക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീൽ ചെയറുകൾ: മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് മാർ കൂവക്കാട്ട്വരും വര്‍ഷങ്ങളിലും സ്കോളർഷിപ്പും അവാർഡുദാനവും, കോളേജിലെ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പു വിതരണവും തുടരുമെന്നും ഇന്നലെകളുടെ ചെയര്‍മാൻ അമീന്‍ എം.എം. കണ്ണനല്ലൂർ അറിയിച്ചു.The post സൗഹൃദവും ക്യാമ്പസ് ഓർമകളും പുതുക്കി ടി കെ എം കോളേജ് ഓഫ് ആര്ട്സ് & സയൻസിൽ ‘ഇന്നലെകളുടെ’ പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം appeared first on Kairali News | Kairali News Live.