കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. അവിടെ താമസിക്കുന്നവര്‍ പാവങ്ങളാണ്, ന്യൂനപക്ഷമാണെന്ന് പറയുന്നതില്‍ ന്യായമുണ്ടെന്നു കരുതുന്നില്ല എന്ന വിചിത്രമായ പ്രസ്താവനയാണ് തരൂർ നടത്തിയത്. നിയമപ്രകാരമാണ് നടപടികള്‍ എടുത്തതെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. ആരോഗ്യകരമായി താമസിക്കാൻ പറ്റാത്ത സ്ഥലമാണതെന്നും അതുകൊണ്ടാണ് അവിടം ഒഴിപ്പിച്ചതെന്ന വാദവും അദ്ദേഹം മുന്നോട്ട് വെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിലും തരൂർ പ്രതികരിച്ചു. ബിജെപിയുടെ ഭൂരിപക്ഷവും പാർട്ടിയുടെ പോരായ്മകളും അന്നേ ചൂണ്ടിക്കാട്ടിയതാണെന്ന് തരൂർ പറഞ്ഞു.ALSO READ; ബുൾഡോസർ രാജിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടതോടെ പഠനം മുടങ്ങി നൂറുകണക്കിന് കുട്ടികൾകേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് തരൂരിന്‍റെ കർണാടക ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ച് നടത്തിയ പ്രസ്താവന. മുന്നറിയിപ്പില്ലാതെയാണ് ബുൾഡോസറുമായെത്തി ഫക്കീർ ലേ ഔട്ടിലും, വസീം ലേ ഔട്ടിലും ഇരുന്നൂറോളം വീടുകളാണ് സിദ്ധരാമയ്യ സർക്കാർ തകർത്തെറിഞ്ഞത്. ഇത് വൻ വിവാദമായപ്പോൾ പുതുവർഷ ദിവസം കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ കൈമാറുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും അതും പാലിച്ചില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ ക്രൂരനടപടികളെയാണ് തരൂർ ന്യായീകരിച്ചിരിക്കുന്നത്.The post ‘അവര് പാവങ്ങളാണ്, ന്യൂനപക്ഷമാണ് എന്ന് പറയുന്നതില് ന്യായമുണ്ടെന്ന് കരുതുന്നില്ല’; കര്ണാടകയിലെ ബുള്ഡോസര് രാജിനെ ന്യായീകരിച്ച് ശശി തരൂര് appeared first on Kairali News | Kairali News Live.