ശ്രീനഗര്‍| ജമ്മു കശ്മീരിലെ ഉറി- ബാരാമുള്ള ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. ഉറി സബ്ഡിവിഷന്‍ മേഖലയിലെ ഇക്കോ പാര്‍ക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ വാഹനങ്ങളില്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.