ഇഡ്ഡലി പാത്രത്തിൽ നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ആയാലോ ?

Wait 5 sec.

മലയാളികളുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് പുട്ട്. ഉണ്ടാക്കാൻ എളുപ്പമായതു കൊണ്ട് തന്നെ അമ്മമാരുടെ ഇഷ്ടവിഭവവും. എന്നാൽ കുട്ടികൾക്ക് സ്ഥിരമായി ഇതു തന്നെ കിട്ടിയാൽ അത്ര പിടിക്കണമെന്നില്ല. ആരോഗ്യത്തിന് മുൻഗണന നൽകുന്നവർ പലരും ഗോതമ്പ് പുട്ടിനെ ആണ് കൂടെ കൂട്ടാറുള്ളത്. പക്ഷെ സംഭവം ഉദ്ദേശിച്ച അത്രയും സോഫ്റ്റ് ആകുന്നില്ലെന്ന പരാതിയാണ് പലർക്കും. അതുപോലെ തന്നെ പുട്ടുക്കുറ്റി കയ്യിലില്ലാത്തത് പുട്ട് ഉണ്ടാക്കുന്നതിൽ പലർക്കും തടസ്സമാകുന്നുണ്ട്. ഈ രണ്ടു പ്രശ്നങ്ങൾക്കും ഒരു പരിഹാരം പറഞ്ഞു തരാം. ഇഡ്ഡലി പാത്രത്തിൽ ഒരു പുട്ട് ആയാലോ ?അവശ്യ ചേരുവകൾഗോതമ്പ് പൊടി: 2 കപ്പ്ഉപ്പ്- 1/4 ടീസ്പൂൺചിരകിയ തേങ്ങ- 1/2 കപ്പ്വെള്ളം- ആവശ്യത്തിന്തയ്യാറാക്കുന്ന വിധംഒരു പാനിൽ രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ട് ഇടത്തരം തീയിൽ 7-8 മിനിറ്റ് വറുക്കാം. നേരിയ തവിട്ട് നിറം വരികയും നല്ല മണം വരികയും ചെയ്യുമ്പോൾ തീ അണച്ച് ഇത് തണുക്കാൻ വെക്കാം. ഇതിലേക്ക് ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത് അല്പാല്പമായി വെള്ളമൊഴിച്ച് നനയ്ക്കാം. കൈകൊണ്ട് അമർത്തി പിടിച്ചാൽ പന്തുപോലെ ഉരുളുകയും ഒന്ന് തട്ടി കഴിഞ്ഞാൽ പൊടിഞ്ഞു പോവുകയും ചെയ്യുന്നതാണ് പൊടിയുടെ ശരിയായ പാകം. ഇനി കട്ട പിടിക്കാതെ മാവ് വേണമെങ്കിൽ ഒന്ന് മിക്സിയിൽ കറക്കിയെടുത്താലും മതി.ALSO READ: ഫ്രൈഡ് മീൻ കറി ക‍ഴിച്ചിട്ടുണ്ടോ? ഈസിയായി വീട്ടിൽ ഉണ്ടാക്കാം!ഇനി പുട്ടുകുറ്റിയ്ക്ക് പകരം ഇഡ്ഡലി പാത്രത്തിന്റെ തട്ട് എടുക്കാം. ഇതിൽ ഒരു നനഞ്ഞ കോട്ടൺ തുണി വിരിക്കാം. ആദ്യം അല്പം തേങ്ങ ചേർക്കാം, അതിനു മുകളിൽ നനച്ചു വെച്ച ഗോതമ്പ് പൊടിയും ചേർക്കാം. വീണ്ടും മുകളിൽ അല്പം തേങ്ങ കൂടി ചേർക്കാം. 6 മുതൽ 8 മിനിറ്റ് വരെ ആവിയിൽ വേവിക്കാം. ആവി നന്നായി വന്നു തുടങ്ങിയാൽ തീ അണയ്ക്കാം. ഇനി പാത്രത്തിൽ നിന്നും മാറ്റി ഒരു ഫോർക്ക് ഉപയോഗിച്ച് ചെറുതായി ഇളക്കി കൊടുക്കാം.The post ഇഡ്ഡലി പാത്രത്തിൽ നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ആയാലോ ? appeared first on Kairali News | Kairali News Live.