പുതുവർഷം പിറന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം തീയറ്ററിൽ മിസ്സായ പല ചിത്രങ്ങളും ഈ ആഴ്ച ഒടിടിയിൽ എത്തിയിട്ടുണ്ട്. അവ ഏതാണെന്ന് നോക്കാം.എക്കോവളരെയേറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് ഇത്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം നെറ്റ്ഫ്ലിക്സിൽ ചിത്രീകരണം ആരംഭിച്ചു.ഇന്നസെന്റ്‘മന്ദാകിനി’ക്കു ശേഷം അൽത്താഫ് സലീം- അനാർക്കലി മരയ്ക്കാർ കോമ്പോ വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ഇന്നസെന്‍റ്.’ അൽത്താഫ് സലീം, അനാർക്കലി മരയ്ക്കാർ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരമായ ടാൻസാനിയൻ സ്വദേശി കിലി പോളും ചിത്രത്തിലുണ്ട്. സൈന പ്ലേയിലൂടെയാണ് ഇന്നസെന്റ് ഒടിടിയിലെത്തിയത്.ALSO READ: തോളെല്ലുകളില്ലാത്ത ജീവിതം: ‘സ്ട്രേഞ്ചർ തിങ്ങ്സ്’ താരത്തെ ബാധിച്ച രോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണംഇത്തിരി നേരംറോഷൻ മാത്യുവിനേയും സെറിൻ ശിഹാബിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഇത്തിരി നേരം’. സൺ നെക്സ്ടിലൂടെയാണ് ഇത്തിരി നേരം ഒടിടിയിലെത്തിയിരിക്കുന്നത്.അതിഭീകര കാമുകൻലുക്മാൻ അവറാനെ നായകനാക്കി സി.സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘അതിഭീകര കാമുകൻ’. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.അപ്പുറംഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്ന ചിത്രത്തിൽ അനഘ, ജഗദീഷ്, മിനി ഐ ജി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.The post എക്കോ മുതൽ ഇത്തിരി നേരം വരെ; പുതുവർഷത്തിൽ ഒടിടിയിൽ എത്തിയ കിടിലൻ സിനിമകൾ appeared first on Kairali News | Kairali News Live.