സമദൂര നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസ് തുടരുമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സമദൂരത്തിലെ ശരിദൂരമാണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്. സ്വർണക്കൊള്ള വിഷയത്തിൽ അന്വേഷണം ശരിയായ ദിശയിലെന്നും സുകുമാരൻ നായർ ആവർത്തിച്ചു. ചങ്ങനാശ്ശേരി പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾക്കിടെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സമുദായ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. ശബരിമലയിൽ സർക്കാരിന് നൽകിയ പിന്തുണ, സമദൂരത്തിലെ ശരിദൂരമാണെന്ന് സുകുമാരൻ നായർ പറഞ്ഞു.മന്നം ജയന്തിയാഘോഷം ദേശീയ ന്യൂനപക്ഷ കമ്മീഷണംഗം സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ” അധികാരത്തിൽ എത്തണമെങ്കിൽ അളിയനെ പിണക്കരുതെന്നായിരുന്നു സദസ്സിൽ ഇരുന്ന കോൺഗ്രസ് നേതാക്കളോട് സിറിയക് തോമസിന്റെ ഉപദേശം.ALSO READ: ‘മതവിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല, മുസ്ലിം സമുദായത്തെ ഈഴവ സമുദായത്തിന് എതിരാക്കാൻ ശ്രമം’: വെള്ളാപ്പള്ളി നടേശൻമന്നം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലും സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുവെന്ന് കോൺഗ്രസിൻ്റെയും ബിജെപിയുടെയും പേരെടുത്ത് പറയാതെ വിമർശിക്കുകയും ചെയ്തു. The post ശബരിമല സ്വര്‍ണ മോഷണം: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ആവര്‍ത്തിച്ച് എൻ എസ്എസ് ജനറല്‍ സെക്രട്ടറി appeared first on Kairali News | Kairali News Live.