10 വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിൻ്റെ വികസന മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്ന കലണ്ടര്‍ പുറത്തിറക്കി കടന്നപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്

Wait 5 sec.

കേരളത്തിന്റെ വികസന മുന്നേറ്റത്തെ സാക്ഷ്യപ്പെടുത്തി 2026ലെ കലണ്ടര്‍ പുറത്തിറക്കി കടന്നപ്പള്ളി സർവീസ് സഹകരണ ബാങ്ക്. കണ്ണൂർ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന കടന്നപ്പള്ളി സർവീസ് സഹകരണ ബാങ്ക് 2026 വർഷത്തേക്ക് പുറത്തിറക്കിയ കലണ്ടറിൽ കഴിഞ്ഞ 10 വർഷക്കാലത്തെ ഇടതുപക്ഷ ഭരണത്തിന്റെ ഭാഗമായുണ്ടായ പ്രധാനപ്പെട്ട വികസന മുന്നേറ്റങ്ങളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.ആരോഗ്യ മേഖലയെ ഉദാഹരിച്ചു പരിയാരം മെഡിക്കൽ കോളേജും പയ്യന്നൂർ ഗവണ്മെന്റ് ആശുപത്രിയുടെ വികസനവും വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസവും ഏഷ്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോയും ലോകശ്രദ്ധ ആകർഷിച്ച കേരളത്തിന്റെ തുരങ്കപാതകളും കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ആറുവരി പാതയും വളരെ ശ്രദ്ധേയമായ രീതിയിൽ കലണ്ടറിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ALSO READ: ശബരിമല സ്വർണ മോഷണ കേസ്: അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുംകഴിഞ്ഞ നാലു വർഷത്തിലധികമായി കേരള ബാങ്കിന്റെ ഉൾപ്പെടെ നിരവധി അവാർഡുകൾ സ്ഥിരമായി ലഭിക്കുന്ന പ്രാഥമിക കാർഷിക ബാങ്കാണ് കടന്നപ്പള്ളി പാണപുഴ സർവീസ് സഹകരണ ബാങ്ക്.The post 10 വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിൻ്റെ വികസന മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്ന കലണ്ടര്‍ പുറത്തിറക്കി കടന്നപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് appeared first on Kairali News | Kairali News Live.