ശാസ്തമംഗലം കൗൺസിലറുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന സംഭവവികാസങ്ങൾ കേരളത്തിലെ മുഴുവൻ ജനപ്രതിനിധികളെയും അപമാനിക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങളാണെന്ന് തിരുവനന്തപുരം മുൻ കോര്‍പറേഷൻ കൗണ്‍സിലര്‍ ഗായത്രി ബാബു. എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും സംബന്ധിച്ച തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നതെന്ന് ഗായത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.വി കെ പ്രശാന്ത് എംഎൽഎയുടെ സാലറി സ്ലിപ് ഗായത്രി ബാബു പുറത്തുവിടുന്നുണ്ട്. ഹൗസ് ബിൽഡിങ് അഡ്വാൻസ് കുറച്ച ശേഷം 36,550 രൂപയാണ് കൈപ്പറ്റുന്നതെന്ന് സാലറി സ്ലിപ്പിൽ വ്യക്തമാകുന്നു. ഇതിൽ ബിജെപിയും കോൺഗ്രസും ‘ഓഫീസ് വാടക’ എന്ന പേരിൽ ആരോപിക്കുന്ന 25,000 രൂപയും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഈ തുക ഓഫീസ് വാടകയല്ല. സർക്കാർ നോട്ടിഫിക്കേഷൻ പ്രകാരം ഈ 25,000 രൂപ കോണ്‍സ്റ്റിറ്റ്യുവൻസി അലവൻസ് ആണെന്ന് രേഖകളില്‍ കാണുന്നു.എംഎൽഎമാർ മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനായാണ് ഈ തുക അനുവദിക്കുന്നത്. മണ്ഡലത്തിലെ മരണങ്ങളിൽ റീത്ത് വാങ്ങൽ, ഓഫീസിലേക്ക് വരുന്നവർക്കുള്ള ചായ പാനീയങ്ങൾ, യോഗങ്ങൾ എന്നിവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടെ പൊതുജനസേവനത്തിനായുള്ള ചിലവുകൾക്കാണ് ഈ അലവൻസ് ഉപയോഗിക്കേണ്ടത്. ഓഫീസ് വാടകയായി മാത്രം ഉപയോഗിക്കണമെന്ന നിർദേശമില്ലെന്നും വ്യക്തമാക്കുന്നു.ഇത്തരം വസ്തുതകൾ നിലനിൽക്കേ, ഓഫീസ് വാടകയായി 25,000 രൂപ വാങ്ങി 800 രൂപ മാത്രം നൽകി ബാക്കി തുക എംഎൽഎമാർ ദുരുപയോഗം ചെയ്യുന്നു എന്ന രീതിയിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് അവര്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപംശാസ്തമംഗലം കൗൺസിലറുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി അരങ്ങേറുന്ന നാടകം, കേരളത്തിലെ ആകെ ജനപ്രതിനിധികളെ അപമാനിക്കുന്ന ഒരു സ്ക്രീൻപ്ലേ ആണ്. ഒന്നാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്, പ്രശാന്ത് MLA യുടെ സാലറി സ്ലിപ്പ് ആണ്. ഹൗസ് ബിൽഡിങ് അഡ്വാൻസ് കഴിഞ്ഞ് 36550 രൂപയാണ് കൈപറ്റി ഇരിക്കുന്നത്. ഓഫീസ് വാടകക്ക് ആയി എന്ന് BJP യും കോൺഗ്രസും പറയുന്ന 25000 രൂപ ഉൾപ്പടെ ആണ് ഈ തുക. എന്നാൽ എന്താണ് ആ 25000 രൂപ?അത് രണ്ടാമതായി ചേർത്തിരിക്കുന്ന സർക്കാർ നോട്ടിഫിക്കേഷനിൽ കാണാം. CONSTITUENCY ALLOWANCE ആണ്. അതായത് മണ്ഡലത്തിൽ MLA യുടെ ജനപ്രതിനിധി എന്ന ഉത്തരവാദിത്തം നിർവഹിക്കാനാണ് ആ തുക എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. “ഓഫീസ് വാടക” അല്ല. മണ്ഡലത്തിൽ ഒരു മരണം നടന്നാൽ അവിടുത്തേക്ക് MLA റീത്ത് വാങ്ങുന്നത് തൊട്ട്, ഓഫീസിൽ യോഗങ്ങൾക്കും മറ്റും വരുന്നവർക്ക് ചായ വരെ വാങ്ങാൻ അനുവദിക്കുന്ന തുക. ഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാനത്തു MLA മാർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന ഏറ്റവും ചെറിയ തുകയാണ് കേരളത്തിൽ ഉള്ളത്..ഇങ്ങനെ ഒരു സത്യം നിലനിൽക്കേ, ഓഫീസ് വാടകക്കായി 25000 രൂപ വാങ്ങി 800 രൂപ കൊടുത്ത് ബാക്കി MLA പുട്ടടിക്കുന്നു എന്നൊക്കെ ആണ് ഇവർ പ്രചരിപ്പിക്കുന്നത്.ശ്രീ കെ എസ് ശബരീനാഥും, ശ്രീ മുരളീധരനും എം എൽ എ മാർ ആയിരുന്നത് കൊണ്ട് തന്നെ അവർക്കറിയാത്തതല്ല ഇക്കാര്യങ്ങൾ. എന്നിട്ടും ഈ വിഷയത്തിൽ കൗൺസിലർക്കൊപ്പം വ്യാജപ്രചരണം നടത്തുന്നവർക്കു അനുകൂലമായ നിലപാട് എടുക്കുന്നതും രാഷ്ട്രീയമായി ഈ വിഷയം സി പി എമ്മിന് എതിരെ ഉപയോഗിക്കുന്നതും രാപ്പകൽ നിസ്വാർത്ഥ സേവനം നടത്തുന്ന ജനപ്രതിനിധികളെ ആകെ സംശയമുനയിൽ നിർത്തുന്നതാണ്. (ശാസ്ത്തമംഗലം പോലൊരു സ്ഥലത്ത് 800 രൂപയെ ഉള്ളോ വാടക എന്ന പൊട്ട ചോദ്യവുമായി വരണ്ട. ജനസേവനത്തിനുള്ള ജനപ്രതിനിധികളുടെ ഓഫീസ് വാടക രഹിതമായി തന്നെ അനുവദിക്കണമെന്ന അഭിപ്രായം ആണ് വ്യക്തിപരമായി ഉള്ളത്.)The post ‘എംഎൽഎമാരെ അപമാനിക്കുന്ന സ്ക്രീൻപ്ലേ, ശാസ്തമംഗലം കൗൺസിലറുടെ നേതൃത്വത്തില് നടക്കുന്നത് വ്യാജപ്രചരണം’: ഗായത്രി ബാബു appeared first on Kairali News | Kairali News Live.