നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ജമ്മുവിൽ മലയാളി വൈദികന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

Wait 5 sec.

ജമ്മുവിൽ മലയാളി വൈദികന് നേരെ ആക്രമണം. പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. ക്രിസ്മസ് തലേന്നാണ് ആക്രമണം ഉണ്ടായത്. നിർബന്ധിത മതപരിവർത്തനം നടത്തി എന്ന് ആരോപിച്ചായിരുന്നു അതിക്രമം.ALSO READ: ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങൾ; പ്രധാനമന്ത്രി മൗനം വെടിയണം: എ എ റഹീം എംപിജമ്മുവിലെ RS പുരയിലാണ് സംഭവം. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ ആണെന്ന് ആണ് റിപ്പോർട്ട്. 13 വർഷമായി ജമ്മുവിൽ സ്ഥിരതാമസമാക്കിയ ആളാണ് പാസ്റ്റർ ബേബി ജേക്കബ്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ എന്ന് വൈദികനും കുടുംബവും പറയുന്നു. വൈദികന്റെ പരാതിയിൽ പോലീസ് കേസെടുത്തു.അതേസമയം ക്രിസ്തുമസ് ദിവസം രാജ്യത്തെമ്പാടും ക്രൈസ്തവർക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങൾ ഭരണഘടന നൽകുന്ന മൗലികാവശങ്ങൾക്ക് നേരെയുള്ള അക്രമമാണ് എന്ന് എ എ റഹീം എംപി. ജമ്മുവിലും മഹാരാഷ്ട്രയിലുമായി ക്രിസ്ത്യൻ വൈദികർക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ ആസൂത്രിത അക്രമങ്ങളുടെ തുടർച്ചയാണെന്നും, പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് എഎ റഹീം എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.The post നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ജമ്മുവിൽ മലയാളി വൈദികന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം appeared first on Kairali News | Kairali News Live.